മലപ്പുറം പോത്തുകല്ല് പഞ്ചായത്തിൽ ഉണ്ടായ പ്രകമ്പനം ഭൂമിയുടെ സ്വാഭാവിക മാറ്റം, അപകടകരമല്ല; ദുരന്ത നിവാരണ അതോറിറ്റി

മലപ്പുറം ജില്ലയിലെ പോത്തുകല്ല് പഞ്ചായത്ത് ആനക്കല്ല് കുന്നിൽ ഒക്ടോബർ 17, 29 തീയതികളിലായുണ്ടായ പ്രകമ്പനം ഭൂമിയുടെ സ്വാഭാവികമായ സൂക്ഷ്മ മാറ്റങ്ങൾ മൂലമുള്ളതാണെന്നും അപകടകരമല്ലെന്നും സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികളുടെ വിലയിരുത്തൽ. സംഭവവുമായി ബന്ധപ്പെട്ട്  ശബ്ദവും പ്രകമ്പനവും അനുഭവപ്പെട്ട പ്രദേശം ജില്ലാ ജിയോളജിസ്റ്റ്, ഭൂജല വകുപ്പ് ജിയോളജിസ്റ്റ്, ജില്ലാ ഹസാർഡ് അനലിസ്റ്റ് എന്നിവർ പരിശോധിച്ചു. സ്ഥല പരിശോധനാ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഈ വിഷയത്തിൽ കണ്ടെത്തിയ നിഗമനങ്ങൾ ഇങ്ങനെയാണ്. ഭൂമിയുടെ ഉപരിതലത്തോട് അടുത്തുള്ള പാറകളുടെ ഘർഷണവും പൊട്ടലും മൂലം പ്രാദേശികമായി ഉണ്ടാകുന്ന ശബ്ദവും പ്രകമ്പനവുമാണെന്നാണ് കരുതുന്നത്. ഇത്തരം പ്രതിഭാസം കേരളത്തിൽ പല പ്രദേശങ്ങളിലും മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ALSO READ: യാക്കോബായ സഭാധ്യക്ഷൻ്റെ വിയോഗം, നഷ്ടമായത് സമൂഹത്തിൻ്റെ കൂടി ഉന്നമനത്തിനും പുരോഗതിയ്ക്കും വേണ്ടി പ്രവർത്തിച്ചയാളെ; എം വി ഗോവിന്ദൻ മാസ്റ്റർ

ഇവ പൊതുവിൽ അപകടകാരി അല്ല. ഭൂമിയുടെ സ്വാഭാവികമായ സൂക്ഷ്മമായ മാറ്റങ്ങളാണ് പലപ്പോഴും ഈ പ്രതിഭാസത്തിന് കാരണം. ഭൂജല വിനിയോഗം മൂലം പാറകൾക്ക് ഉണ്ടാകുന്ന സ്ഥാനചലനം, കുഴൽ കിണറുകളിലൂടെ ഭൂമിയുടെ ഉള്ളിലുള്ള ചെറിയ അറകളിൽ അടങ്ങിയ വായു പുറത്തേക്ക് പോകുമ്പോൾ പാറകൾക്കുണ്ടാകുന്ന സ്ഥാനചലനം എന്നിവയും ഇത്തരം പ്രതിഭാസത്തിന് കരണമാകാറുണ്ട്. കെട്ടിടങ്ങളുടെ പഴക്കവും ഘടനാപരമായ ബലഹീനതയും കാരണം ഇത്തരം പ്രകമ്പനം അനുഭവപ്പെടുന്ന പ്രദേശങ്ങളിലെ കെട്ടിടങ്ങളിൽ തറയിലും ലിൻ്റൽ ഭാഗങ്ങളിലും ചെറിയ രീതിയിലുള്ള പൊട്ടലുകൾ കാണാറുണ്ട്.

ALSO READ: ‘എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്ന ശീലം അങ്ങേര്‍ക്ക് നിര്‍ത്തികൂടെ’; പാലക്കാട് തന്റെ പേരുയര്‍ന്ന് വന്നപ്പോള്‍ മുതിര്‍ന്ന നേതാവ് അപമാനിച്ചുവെന്ന് കെ മുരളീധരന്‍

ഈ പൊട്ടലുകളുടെ തോതും രീതിയുമനുസരിച്ച് എൻജിനീയറെ കൊണ്ട് പരിശോധിപ്പിച്ച് കെട്ടിടത്തിലെ കേടുപാടുകൾ മാറ്റി തുടർന്നും ഉപയോഗിക്കാവുന്നതാണ്. ഭൂമികുലുക്കം നിലവില്‍ പ്രവചന സംവിധാനങ്ങളുള്ള പ്രകൃതി പ്രതിഭാസമല്ല. കേന്ദ്ര കലാവസ്ഥാ വകുപ്പിനാണ് ദുരന്ത നിവാരണ നിയമം അനുസരിച്ച് ഭൂമികുലുക്കം നിരീക്ഷിക്കുവാനും കാറ്റലോഗ് സൂക്ഷിക്കുവാനുമുള്ള ചുമതല. അതത് സമയത്തെ പ്രധാന ഭൂമികുലുക്കങ്ങള്‍ https://seismo.gov.in/MIS/riseq/earthquake ൽ രേഖപ്പെടുത്തുന്നുണ്ട്. പ്രസ്തുത വകുപ്പിന് കീഴിലുള്ള നാഷണൽ സെൻ്റർ ഫോർ സീസ്മോളജി ആണ് ആധികാരികമായി ഭൂമികുലുക്കം സംബന്ധിച്ച പഠനവും നിരീക്ഷണവും നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News