‘ചേച്ചി ധൈര്യം ആയിട്ട് കളിച്ചോ, സ്റ്റെപ്പ് ഒക്കെ ഞാൻ പറഞ്ഞ് തരാം’; ചേച്ചിയുടെ നൃത്തത്തിനൊപ്പം ചുവടുവെച്ച് കൊച്ചനുജത്തി

ചേച്ചി വേദിയിൽ നൃത്തം ചെയ്യുകയാണ്, അതിനൊപ്പം മതി മറന്ന് ചുവടുവെക്കുകയാണ് വേദിയുടെ താഴെ അനുജത്തി. മന്ത്രി ശിവൻകുട്ടി തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധേയമായിരിക്കുകയാണ്. പാലക്കാട് ജില്ല തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കലോത്സവ പരിപാടിയ്ക്കിടെയാണ് ഇത്തരമൊരു കൗതുകമുണർത്തുന്ന സംഭവമുണ്ടായത്. അഞ്ചാം ക്ളാസുകാരിയായ സ്വന്തം ജേഷ്ഠത്തി ഷഹാല സ്റ്റേജിൽ നാടോടിനൃത്തം കളിക്കുന്നതിനൊപ്പം എൽകെജി വിദ്യാർത്ഥിനിയായ അനുജത്തി ഷസാന മതിമറന്ന് ചുവടുവെക്കുന്നതാണ് വീഡിയോ.

Also Read; 13 ഇന്ത്യൻ സിനിമകളെയും പിന്നിലാക്കി കണ്ണൂർ സ്‌ക്വാഡ്; യുകെയിലും അയര്‍ലന്‍ഡിലുമായി അവസാന വാരാന്ത്യത്തില്‍ നേടിയത് 66 ലക്ഷം രൂപ

ചുറ്റുമുള്ളവർ ശ്രദ്ധിക്കുന്നതോ വീഡിയോ എടുക്കുന്നതു ഒന്നും ഈ കൊച്ചുമിടുക്കിയെ തളർത്തുന്നില്ല. കുഞ്ഞുങ്ങൾ എത്ര നിഷ്കളങ്കരാണെന്നാണ് ഈ വീഡിയോയിൽ കാണാൻ കഴിയുന്നത്. ‘പൂ വേണോ നല്ല നല്ല പൂമാല…’ എന്ന് തുടങ്ങുന്ന ഗാനത്തിലാണ് വേദിയിൽ ഷഹാല നൃത്തം ചെയ്യുന്നത്. ഈ ഗാനത്തിനൊപ്പം പരിസരം മറന്ന് നൃത്തം ചെയ്യുകയാണ് കൊച്ചനുജത്തി ഷസാന. തന്റെ ചേച്ചി നൃത്തം ചെയ്യുന്നതിന്റെ സന്തോഷവും ഈ കൊച്ചു മിടുക്കിയുടെ മുഖത്ത് കാണാം. കുഞ്ഞുങ്ങൾ എത്ര നിഷ്കളങ്കരാണെന്ന അടിക്കുറിപ്പോടെയാണ്‌ മന്ത്രി ഈ വീഡിയോ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. നിഷ്കളങ്ക ബാല്യത്തിനെക്കുറിച്ച് പറയുന്ന നിരവധി കമന്റുകളും മന്ത്രിയുടെ പോസ്റ്റിൽ കാണാം.

Also Read; മലയാളികളിൽ സമ്പന്നൻ; ‘യൂസഫലിയെ തോൽപ്പിക്കാനാവില്ല മക്കളെ…’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News