തൃശ്ശൂർ പാർലമെൻ്റ് തെരഞ്ഞെടുപ്പ് കേസ്, വോട്ടിങ് മെഷീനുകൾ വിട്ടു കിട്ടാനായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഹൈക്കോടതിയെ സമീപിച്ചു

തൃശ്ശൂർ പാർലമെൻ്റ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസ്, വോട്ടിങ് മെഷീനുകൾ വിട്ടു കിട്ടണമെന്നാവശ്യപ്പെട്ട് ഇലക്ഷൻ കമ്മീഷൻ ഹൈക്കോടതിയെ സമീപിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുന്ന ഇവിഎമ്മുകൾ വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടാണ് ഇലക്ഷൻ കമ്മീഷൻ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.

നേരത്തെ, തൃശ്ശൂരിൽ നിന്നുള്ള സുരേഷ്ഗോപിയുടെ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ട് എഐവൈഎഫ് നേതാവ് എ.എസ്. ബിനോയ് നൽകിയ കേസിനെ തുടർന്നാണ് ഇവിഎം മെഷീനുകൾ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്നത്.

ALSO READ: ഉൽസവങ്ങളിലെ ആന എഴുന്നള്ളത്ത്, അനിവാര്യമായ മതാചാരമല്ല- മാർഗരേഖയിൽ ഇളവ് അനുവദിക്കില്ല; ഹൈക്കോടതി

എന്നാൽ ഈ കേസ് ഇവിഎമ്മുമായി ബന്ധപ്പെട്ടതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. രാജ്യത്ത് ഉടന്‍ നടക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്കായി ഇവിഎം ആവശ്യമുണ്ടെന്നും കമ്മിഷന്‍ ഹൈക്കോടതിയിൽ അറിയിച്ചു. വോട്ടെടുപ്പ് ദിനത്തില്‍ മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്നും തന്‍റെ സുഹൃത്ത് വഴി സുരേഷ്ഗോപി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്തുവെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആക്ഷേപങ്ങൾ.

എന്നാൽ, ബിനോയിയുടെ ഹർജിയിൽ ഉന്നയിച്ച കാരണങ്ങളിൽ ഇവിഎമ്മുകൾ ഉൾപ്പെട്ടിട്ടില്ലെന്നും അവ കോടതിയിൽ ഹാജരാക്കാൻ പ്രത്യേക അപേക്ഷ നൽകിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ ഇസിഐ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News