വോട്ട് ചെയ്യണമെന്ന് അഭ്യർഥിച്ച് മഹാരാഷ്ട്രയിൽ പണം വിതരണം ചെയ്തു, ബിജെപി ദേശീയ ജനറൽ സെക്രട്ടറിക്കെതിരെ കേസ്

മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ വോട്ട് ചെയ്യാനായി ബിജെപി നേതാവ് വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന പരാതിയിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ എഫ്ഐആർ ഫയൽ ചെയ്തു. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ്  നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർമാരെ വശീകരിക്കാൻ പണം വിതരണം ചെയ്തെന്നാരോപണത്തിൻ്റെ അടിസ്ഥാനത്തിൽ ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെയ്‌ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 5 കോടി രൂപ ഇയാൾ ഇത്തരത്തിൽ വിതരണം ചെയ്‌തെന്നാണ് ആരോപണം. ഇദ്ദേഹത്തിൻ്റെ ഹോട്ടൽമുറിയിൽ നടത്തിയ പരിശോധനയിൽ നിന്നും 9 ലക്ഷം രൂപ കണ്ടെടുത്തു. ഇയാൾക്കെതിരെ ബഹുജൻ വികാസ് അഘാഡി നേതാവ് ഹിതേന്ദ്ര താക്കൂറാണ് ആരോപണം ഉന്നയിച്ചത് ബിജെപി ജനറൽ സെക്രട്ടറി വിനോദ് താവ്‌ഡെ വോട്ടർമാരെ സ്വാധീനിക്കാൻ 5 കോടി രൂപ വിതരണം ചെയ്യാൻ വിരാറിലേക്ക് വരുന്നുണ്ടെന്ന് ചില ബിജെപി നേതാക്കൾ തന്നെ അറിയിച്ചതിനെ തുടർന്നായിരുന്നു നടപടി. 

ALSO READ: സന്ദീപ് വാര്യർ കോൺഗ്രസിൽ എത്തിയിരിക്കുന്നത് നയം മാറ്റാതെ; മന്ത്രി പി രാജീവ്

താവ്‌ഡെ താമസിച്ചിരുന്ന ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ മാറ്റിയതായും  ബിവിഎ  നേതാക്കൾ പരാതിപ്പെട്ടു. സംഭവത്തിൽ ബഹുജൻ വികാസ് അഘാഡി പ്രവർത്തകർ മുദ്രാവാക്യങ്ങൾ ഉയർത്തി പ്രതിഷേധിച്ചു. ബഹളത്തിനിടയിൽ പൊലീസുകാരും ഹോട്ടലിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് താവ്‌ഡെ താമസിച്ചിരുന്ന ഹോട്ടലിലെ 406-ാം നമ്പർ മുറിയിൽ നിന്നാണ് 9 ലക്ഷം രൂപ കണ്ടെടുത്തത്. മുറിയിൽ നിന്നും കണ്ടെത്തിയ ഡയറിയിൽ കോടികളുടെ അനധികൃത ഇടപാടുകൾ കണ്ടെത്തിയെന്ന് എംവിഎ നേതാവും എംഎൽഎയുമായ ക്ഷിതിജ് താക്കൂർ അവകാശപ്പെട്ടു. അതേസമയം, ആരോപണങ്ങൾ താവ്‌ഡെ നിഷേധിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷൻ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹം തുടർന്ന് ആവശ്യപ്പെടുകയും ചെയ്തു. മണ്ഡലത്തിൽ പ്രവർത്തകരുടെ യോഗം നടക്കുകയായിരുന്നുവെന്നും വോട്ടിങ് മെഷീനുകൾ എങ്ങനെ സീൽ ചെയ്യണം തുടങ്ങിയ നടപടികൾ ചർച്ച ചെയ്യുകയായിരുന്നുവെന്നുമാണ് ബിജെപി നേതാവിൻ്റെ വിശദീകരണം. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News