വോട്ടിന് കിറ്റ്; വയനാട്ടിൽ കോൺഗ്രസ് വോട്ടർമാരെ സ്വാധീനിക്കാൻ എത്തിച്ച കിറ്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ പിടികൂടി

Meppadi panchayat office

വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസ് എത്തിച്ച കിറ്റുകൾ പിടികൂടി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രം പതിപ്പിച്ച കിട്ടുകളാണ് പിടികൂടിയത്. കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിയുടേയും കർണ്ണാടക കോൺഗ്രസ്‌ കമ്മിറ്റിയുടേയും പേരിലുള്ള കിറ്റുകളാണ്‌ പിടികൂടിയത്‌. രഹസ്യ വിവരത്തെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ പരിശോധനയിലാണ് കിറ്റുകൾ പിടിച്ചെടുത്തത്.

Also read:കൈരളിയുടെ ചോദ്യങ്ങളോട് വീണ്ടും അസ്വസ്ഥനായി പ്രതിപക്ഷ നേതാവ്

അതേസമയം വയനാട്ടിൽ പരസ്യപ്രചരണമവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ പ്രചരണം ശക്തമാക്കി മുന്നണികൾ. മുഖ്യമന്ത്രി നേരിട്ടെത്തി എൽ ഡി എഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരിക്കായുള്ള പ്രചരണ പരിപാടികളിൽ പങ്കെടുത്തതോടെ പ്രവർത്തകർ ആവേശത്തിലാണ്‌. രാഷ്ട്രീയ വിഷയങ്ങൾ പ്രതിപാദിച്ചും ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസമുൾപ്പെടെ പരാമർശ്ശിച്ചുമായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ.

Also read:സംസ്ഥാന സ്‌കൂള്‍ കായികമേള: രണ്ടാം ദിനം പിറന്നത് എട്ട് റെക്കോർഡുകള്‍, മുന്നേറ്റം തുടർന്ന് തിരുവനന്തപുരം

മല്ലികാർജ്ജുൻ ഖാർഗെ ഉൾപ്പെടെയുള്ള നേതാക്കൾ യു ഡി എഫ്‌ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്കായി മണ്ഡലത്തിലെത്തുന്നുണ്ട്‌. സത്യൻ മൊകേരി ഇന്ന് നിലമ്പൂർ മണ്ഡലത്തിലാണ്‌ പ്രചരണം. പ്രിയങ്കയും നിലമ്പൂർ മണ്ഡലത്തിൽ കോർണ്ണർ യോഗങ്ങളിൽ പങ്കെടുക്കും. എൻ ഡി എ സ്ഥാനാർത്ഥി ഇന്ന് വണ്ടൂരിൽ വോട്ടർമ്മാരെ കാണും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News