എറണാകുളം കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാട് കയറിപ്പോയ നാട്ടാനയെ കണ്ടെത്തി. പുതുപ്പള്ളി സാധുവിനെയാണ് ഇന്നു പുലർച്ചെ മുതൽ നടത്തിയ തിരച്ചിലിൽ കണ്ടെത്തിയത്. പാപ്പാന്മാരുടെ സഹായത്തോടെ ആനയെ അനുനയിപ്പിച്ച് പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയി.
വനംവകുപ്പ് ഉദ്യോഗസ്ഥരും ആർആർടി അംഗങ്ങളും പാപ്പാന്മാരും ഉൾപ്പെടെ അമ്പതോളം പേരടങ്ങിയ സംഘമാണ് പുലർച്ചെ മുതൽ ആനയ്ക്കായി തിരച്ചിൽ നടത്തിയത്. മണിക്കൂറുകൾക്കുള്ളിൽ തുണ്ടം പഴയ ഫോറസ്റ്റ് ഓഫീസിന് സമീപത്തെ തേക്ക് പ്ലാൻ്റേഷനിൽ നിന്നും പുതുപ്പള്ളി സാധുവിനെ കണ്ടെത്തുകയായിരുന്നു. പാപ്പാന്മാരുടെ സഹായത്തോടെ ആനയെ അനുനയിപ്പിച്ച് പിന്നീട് ലോറിയിൽ കയറ്റി പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയി.
Also Read; എംടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതായി വിവരം
വിജയ് ദേവർകൊണ്ട നായകനായ തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി എത്തിച്ച പുതുപ്പള്ളി സാധു വെള്ളിയാഴ്ച വൈകിട്ടാണ് തടത്താവിള മണികണ്‌ഠൻ എന്ന ആനയുടെ ആക്രമണത്തെ തുടർന്ന് കാടുകയറിയത്. രാത്രി പത്ത് മണി വരെ വനപാലകര്‍ സാധുവിനായി കാടിനുള്ളില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നുരാവിലെ നടത്തിയ തിരച്ചിലിലാണ് സുരക്ഷിതമായ നിലയിൽ ആനയെ കണ്ടെത്തിയത്.
News summary; The elephant named Puthuppally Sadhu that found who went missing yesterday
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here