19 ദിവസം നീണ്ട പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. ചട്ടം 50 പ്രകാരമുള്ള 15 നോട്ടീസുകളാണ് സഭ പരിഗണിച്ചത്. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് ഭേദഗതി ചെയ്ത പ്രമേയവും സഭ സമ്മേളനത്തിൽ ഐകകണ്ഠേന പാസ്സാക്കി.
ജൂണ്‍ 10-ന് ആരംഭിച്ച സമ്മേളനം 28 ദിവസങ്ങള്‍ ചേരാനാണ് തീരുമാനിച്ചതെങ്കിലും കാര്യോപദേശക സമിതി യോഗത്തിന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ 9 ദിവസം ഒഴിവാക്കി ആകെ 19 ദിവസങ്ങളാണ് സഭ ചേര്‍ന്നത്. അതില്‍ ധനാഭ്യര്‍ത്ഥനകളുടെ പരിഗണനയ്ക്കായി 12 ദിവസങ്ങള്‍ നീക്കിവച്ചു. നിയമനിര്‍മ്മാണത്തില്‍ കേരള മുനിസിപ്പാലിറ്റി ബില്‍, കേരള പഞ്ചായത്ത് രാജ് ബില്‍, കേരള നികുതി വസൂലാക്കല്‍ ബില്‍, കേരള ധനകാര്യ ബില്‍ എന്നീ സുപ്രധാന ബില്ലുകള്‍ സഭ പാസ്സാക്കുകയും 2023-ലെ കേരള പൊതുരേഖ ബില്‍ സെലക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കുകയും ചെയ്തു. അടിയന്തരപ്രമേയം’ എന്ന വാക്കിന് പകരം ‘നടപടികള്‍ നിര്‍ത്തിവയ്ക്കാനുള്ള ഉപക്ഷേപം’ എന്ന ഭേദഗതിക്ക് സഭ പ്രാബല്യം നൽകി. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്ന് ഭേദഗതി ചെയ്യുന്ന ഗവണ്‍മെന്റ് പ്രമേയവും സഭ ഐകകണ്ഠേന പാസ്സാക്കി.
കുവൈറ്റിലെ കെട്ടിട സമുച്ചയത്തിലുണ്ടായ അഗ്നിബാധയില്‍ മരണപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും മരണപ്പെട്ടവരുടെ ബന്ധുക്കളുടെയും പരിക്കേറ്റവരുടെയും ദുഃഖത്തില്‍ സഭ പങ്കുചേരുകയും ചെയ്തു. ടൊന്റി-20 ക്രിക്കറ്റില്‍ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലെ അംഗങ്ങളേയും ടീം മാനേജ്മെന്റിനേയും സഭ ഹാര്‍ദ്ദമായി അനുമോദിച്ചു. സമ്മേളന കാലയളവില്‍ ചട്ടം 50 പ്രകാരമുള്ള 15 നോട്ടീസുകളാണ് സഭ പരിഗണിച്ചത്. മലബാര്‍ മേഖലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിശോധിച്ച് പുതിയ ബാച്ചുകളും സീറ്റുകളും അനുവദിക്കുന്ന ചട്ടം 300 പ്രകാരമുള്ള പ്രസ്താവനയിറക്കി. 19 ദിവസം നീണ്ട നിയമസഭയുടെ പതിനൊന്നാം സമ്മേളനം അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here