ഫ്രാന്‍സിലെയും പുറത്തുമുള്ള ലക്ഷക്കണക്കിന് പേരെ ആവേശഭരിതരാക്കിയ 31 വര്‍ഷം നീണ്ട നിധിവേട്ടക്ക് ഒടുവില്‍ ഉത്തരമായി. 1993ല്‍ പ്രസിദ്ധീകരിച്ച പുസ്തകം അവലംബിച്ച് സ്വര്‍ണമൂങ്ങയെ കണ്ടെത്തുകയായിരുന്നു ടാസ്‌ക്. ബുക്കിലെ 12 പസിലുകള്‍ ഇതിനായി പൂര്‍ത്തിയാക്കേണ്ടതുണ്ടായിരുന്നു.
Also Read: ഇനി ആവേശം ഓർമ്മകളിൽ; 180 വർഷം നീണ്ടുനിന്ന കുതിരയോട്ടം അവസാനിപ്പിച്ച് സിംഗപ്പൂർ, കാരണം ഇതാണ്…
11 പസിലുകളും പലരും പൂര്‍ത്തിയാക്കി. എന്നാല്‍ പന്ത്രണ്ടാമത്തേതിലായിരുന്നു സ്വര്‍ണ മൂങ്ങയുടെ യഥാര്‍ഥ ലൊക്കേഷന്‍. നേരത്തേ പലരും അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. എന്നാല്‍ ഇതിനായി വെബ്‌സൈറ്റ് തുറന്ന് ദിവസങ്ങള്‍ക്കകം മൂങ്ങയെ കണ്ടെത്താനായി.
റെഗിസ് ഹോസര്‍ ആണ് പുസ്തകത്തിന്റെ രചയിതാവ്. മൈക്കല്‍ ബെക്കര്‍ ആയിരുന്നു ആര്‍ട്ടിസ്റ്റ്. രണ്ടു ലക്ഷത്തിലേറെ പേര്‍ ഹണ്ടിങില്‍ പങ്കെടുത്തതിനാല്‍ കള്‍ട്ട് സമാന പരിവേഷമാണ് ഇവര്‍ക്ക് ലഭിച്ചത്. മൂന്ന് കിലോ സ്വര്‍ണത്തിലും ഏഴ് കിലോ വെള്ളിയിലും തീര്‍ത്ത മൂങ്ങ പ്രതിമയുടെ മുഖത്ത് ഡയമണ്ട് ചിപ്പുകളുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here