കള്ളപ്പണം, തമിഴ്‌നാട് മന്ത്രി ദുരൈ മുരുകന്‍റെ വീട്ടിൽ ഇഡി റെയ്‌ഡ്

തമിഴ്‌നാട് ജലവിഭവ മന്ത്രിയും ഡിഎംകെ ജനറൽ സെക്രട്ടറിയുമായ ദുരൈ മുരുകന്‍റെ വസതിയിൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റിൻ്റെ (ഇഡി) റെയ്‌ഡ്. വെല്ലൂരിലെ ഗാന്ധി നഗറിലുള്ള മന്ത്രിയുടെ വീട്ടിലാണ് റെയ്ഡ് നടക്കുന്നത്. 2019 ലെ പാർലമെന്‍റ് തെരഞ്ഞെടുപ്പ് കാലത്ത് ഇദ്ദേഹത്തിൻ്റെ വീട്ടിൽ നിന്നും പണം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡ്.

രാവിലെ 7 മണിയോടെയാണ് റെയ്ഡ് ആരംഭിച്ചതെങ്കിലും ആദ്യഘട്ടത്തിൽ വീട്ടിൽ ആളില്ലാത്തതിനാൽ ഇഡി ഉദ്യോഗസ്ഥർക്ക് വീട്ടിൽ കയറാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പിന്നീട്, ഇവർ വീടിനകത്തേക്ക് പ്രവേശിക്കുകയും റെയ്ഡ് തുടരുകയുമായിരുന്നു. സെൻട്രൽ റിസർവ് പൊലീസ് ഫോഴ്‌സിന്‍റെ (സിആർപിഎഫ്) സായുധ ഉദ്യോഗസ്ഥരുടെ കനത്ത സുരക്ഷയിലാണ് റെയ്‌ഡ് നടക്കുന്നത്.

ALSO READ: ഭാര്യ പർദ ധരിക്കാത്തതിനാൽ വിവാഹമോചനം വേണമെന്ന് ആവശ്യം; അനുവദിക്കാനാകില്ലെന്ന് കോടതി

അതേസമയം, മന്ത്രി ദുരൈ മുരുകന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്താൻ പോയിരിക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഡിഎംകെ കര്‍ഷക നേതാവ് പൂഞ്ചോലൈ ശ്രീനിവാസന്‍റെ പള്ളിക്കുപ്പത്തെ വസതിയിലും റെയ്‌ഡ് നടക്കുന്നുണ്ട്. 2019ല്‍ അദ്ദേഹത്തിൻ്റെ വസതിയിൽ നിന്നും കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തിരുന്നു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ദുരൈ മുരുകന്‍റെ വസതിയിൽ ആദായ നികുതി വകുപ്പ് (ഐടി) നടത്തിയ റെയ്‌ഡിൽ കണക്കിൽപ്പെടാത്ത 10 ലക്ഷം രൂപ പിടിച്ചെടുത്തു. പൂഞ്ചോലൈ ശ്രീനിവാസന്‍റെ സിമന്‍റ് ഗോഡൗണുകളില്‍ ഉൾപ്പെടെ നടത്തിയ റെയ്‌ഡിലാണ് പണം കണ്ടെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News