അയോധ്യയിലെ രാമക്ഷേത്ര നിർമാണം മുതൽക്ക് എല്ലാ പദ്ധതികളിലും സർക്കാർ അഴിമതി നടത്തിയെന്ന് വിമർശനം. രാമക്ഷേത്രത്തിലെ ചോർച്ചയ്ക്ക് പുറമെ റെയിൽവേ സ്റ്റേഷനിൽ വരെ മുട്ടറ്റം വെള്ളം നിറഞ്ഞതിനെ തുടർന്നാണ് സമൂഹ മാധ്യമങ്ങളിലും മറ്റും ബിജെപി സർക്കാരിനെതിരെ വിമർശനം ശക്തമാകുന്നത്. കഴിഞ്ഞ ദിവസം രാമക്ഷേത്രത്തിലെ സെക്യൂരിറ്റി ഗാർഡുകൾ താമസിക്കുന്ന സ്ഥലത്ത് വെള്ളം കയറിയതിൻ്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
‘അയോധ്യയിലെ ജനങ്ങളെ മോദി ചതിച്ചു’, എന്നാണ് സമൂഹ മാധ്യമങ്ങൾ പറയുന്നത്. നിർമാണ പ്രവർത്തനങ്ങളിൽ എല്ലാം തന്നെ തിരിമറികൾ നടന്നിട്ടുണ്ടെന്നും, അയോധ്യയിലെ ഭൂമി കൃത്യമായി പഠനം നടത്താതെയാണ് പുതിയ നിർമാണ പ്രവർത്തനങ്ങൾ നടത്തിയതെന്നും പലരും വിമർശിക്കുന്നു. ക്ഷേത്രത്തിനകത്തെ ചോർച്ച പോലും ചൂണ്ടിക്കാണിച്ചാണ് സമൂഹ മാധ്യമങ്ങളിൽ വിമർശങ്ങൾ ഉയരുന്നത്.
അതേസമയം, 450 കോടിയോളം മുടക്കി പുനർനിർമിച്ച് മോദി ഉദ്‌ഘാടനം ചെയ്ത മധ്യപ്രദേശ് വിമാനത്താവളത്തിലെ ടെര്‍മിനലിന്‍റെ മേല്‍ക്കൂര തകര്‍ന്നു വീണു. കെട്ടിടഭാഗം തകര്‍ന്നുവീണത് കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ വാഹനത്തിന് മുകളിലേക്കാണ്. മധ്യപ്രദേശിലെ ജബൽപൂരിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിലാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.
Condition of Ayodhya after the first rain .
The entire city is flooded. Ayodhya has never been in such poor condition before. pic.twitter.com/4h9MQxyfzo
— Surbhi (@SurrbhiM) June 28, 2024
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here