രാജ്യസഭയില്‍ നീറ്റ് വിഷയം ഉയര്‍ത്തി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. വിദ്യാഭ്യാസ മേഖലയാകെ തകരുകയാണെന്നും സംസ്ഥാനങ്ങള്‍ക്ക് പൊതുപ്രവേശന പരീക്ഷ നടത്താനുളള അനുമതി നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ:ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്നു; കെ സുരേന്ദ്രനെതിരെ കെ സി ബി സി
ഫെഡറലിസത്തിന്റെ അടിസ്ഥാന തത്വങ്ങളെ കേന്ദ്ര സര്‍ക്കാര്‍ ഇല്ലാതാക്കുകയാണ്. എല്ലാ പരീക്ഷകളും ദില്ലി കേന്ദ്രീകരിച്ച് കൊണ്ടുവന്നു. ലക്ഷകണക്കിന് വിദ്യാര്‍ത്ഥികളുടെ സ്വപ്‌നങ്ങളാണ് ഇല്ലാതായത്. സംസ്ഥാനങ്ങളെ വിശ്വാസത്തിലെടുത്ത് പരീക്ഷകള്‍ സംഘടിപ്പിക്കാന്‍ അനുമതി നല്‍കണം. സിയുഇടി കൊണ്ടുവന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പ്രവേശനം നിഷേധിക്കാനാണ്.
ALSO READ:വെള്ളാപ്പള്ളിയെ ഉപയോഗിച്ച് തെരഞ്ഞെടുപ്പില്‍ ബിജെപി നേട്ടം കൊയ്തു: സിപിഐഎം
വിദ്യാഭ്യാസ മേഖലയാകെ തകരുകയാണ്. ബാബറി മസ്ജിദ് പാഠപുസ്തകങ്ങളില്‍ നിന്നും നീക്കം ചെയ്യുന്നു. ഗാന്ധിജി ന്യുമോണിയ ബാധിച്ചാണ് മരിച്ചതെന്ന് നാളത്തെ തലമുറ പഠിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അതിശയിക്കാനില്ല. ഗാന്ധിജിയെ സന്ദര്‍ശിക്കാന്‍ ഗോഡ്സെ ആശുപത്രിയില്‍ പോയെന്ന് വരെ പറയും- അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here