തൃശൂർ, പാലക്കാട് ജില്ലകളിലുണ്ടായ ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം കണ്ടെത്തി

തൃശൂർ, പാലക്കാട് ജില്ലകളിൽ ശനിയാഴ്ച രാവിലെയുണ്ടായ ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം കണ്ടെത്തി. പാവറട്ടി വെൺമേനാട് എന്ന സ്ഥലത്താണ് ഉറവിടം. രാവിലെ 8.15 ഓടെയാണ് മൂന്നു മുതൽ നാലു സെക്കൻ്റു വരെ നീണ്ടു നിന്ന ഭൂചലനമുണ്ടായത്. കുന്നംകുളം മേഖലയിൽ ചില വീടുകൾക്ക് വിള്ളലുമുണ്ടായി.

Also Read; “അടുത്തത് യുഡിഎഫ് ഭരണമെങ്കിൽ ലോക കേരളസഭ നടത്തുമോ എന്ന് കോൺഗ്രസ് വ്യക്തമാക്കണം”; നാലാം ലോക കേരള സഭയിൽ പങ്കെടുത്ത് കോൺഗ്രസ് ഘടകം

ശനിയാഴ്ച രാവിലെ 8.15 ഓടെയാണ് മൂന്നു മുതൽ നാലു സെക്കൻ്റു വരെ നീണ്ടു നിന്ന ഭൂചലനമുണ്ടായത്. തൃശ്ശൂർ പാലക്കാട് ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 3.0 രേഖപ്പെടുത്തിയ ഭൂചലനത്തിൻ്റെ പ്രഭവ കേന്ദ്രം തൃശ്ശൂർ ജില്ലയിലെ പാവറട്ടിക്കു സമീപമുള്ള വെൺമേനാട് ആണെന്ന് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. തൃശൂരിൽ കുന്നംകുളം, ​ഗുരുവായൂർ, എരുമപ്പെട്ടി, വേലൂർ, ദേശമംഗലം തുടങ്ങിയ മേഖലയിൽ ഭൂചലനമുണ്ടായി.

പാലക്കാട് ജില്ലയിൽ തിരുമറ്റക്കോട്, തൃത്താല, ചാലിശ്ശേരി മേഖലകളിലും ഇതേ സമയത്തു തന്നെ ഭൂചലനം അനുഭവപ്പെട്ടു. മൂന്നു മുതൽ നാലു സെക്കൻ്റു വരെയാണ് പ്രകമ്പനം നീണ്ടു നിന്നത്. ഭൂചലനത്തെ തുടർന്ന് കുന്നംകുളം ആർത്താറ്റ് പ്രദേശത്ത് ചില വീടുകളുടെ ചുവരിൽ വിള്ളലുകൾ രൂപപ്പെട്ടു. വലിയ ശബ്ദം അനുഭവപ്പെട്ടതോടെ ചിലയിടത്ത് ആളുകൾ വീടുകളിൽ നിന്നും പുറത്തേക്കിറങ്ങി ഓടി.

Also Read; മൂന്നുവർഷമായി ഭർത്താവും അമ്മയും ചേർന്ന് ഉപദ്രവിക്കുന്നു; ഇടുക്കിയിൽ ഗാർഹിക പീഡന പരാതിയുമായി യുവതി

ചിലയിടങ്ങളിൽ വീടുകളുടെ ജനൽ ചില്ലുകൾ ഇളകി, അടുക്കളയിൽ ഇരുന്ന പാത്രങ്ങളും താഴെ വീണു. ഒട്ടുമിക്ക സ്ഥലങ്ങളിലും മൂന്നു മുതൽ നാലു സെക്കൻ്റു വരെ ഭൂചലനത്തിൻ്റെ പ്രകമ്പനം നീണ്ടുനിന്നു. ഭൂകമ്പമുണ്ടായ സ്ഥലങ്ങളിൽ ജില്ലാ ഭരണകൂടത്തിൻ്റെ നിർദ്ദേശ പ്രകാരം പ്രത്യേക ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി. തഹസിൽദാർമാരും ജിയോളജി വിഭാഗം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.Thrissur

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News