ഏകീകൃത കുര്‍ബാന, സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്ന ഹര്‍ജിയെ എതിര്‍ത്ത് സീറോ മലബാര്‍ സഭ

ഏകീകൃത കുര്‍ബാന തര്‍ക്കത്തില്‍ സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയെ എതിര്‍ത്ത് സീറോ മലബാര്‍ സഭ ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. ഹര്‍ജി നിലനില്‍ക്കില്ലെന്നാണ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി സമര്‍പ്പിച്ച സത്യവാങ്ങ്മൂലത്തിലെ വാദം.

മധ്യസ്ഥ വഹിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായ ബാധ്യതയില്ലാത്തതിനാല്‍, സര്‍ക്കാരിനെയോ ബന്ധപ്പെട്ടവരെയോ ചീഫ് സെക്രട്ടറിയെയോ നിര്‍ബന്ധിക്കരുതെന്നും സഭ ആവശ്യപ്പെട്ടു. വിശ്വാസപരമായ കാര്യങ്ങളില്‍ തീരുമാനം എടുക്കാക്കാനുള്ള അധികാരം സഭയ്ക്കാണ്. എന്നാല്‍ ക്രമസമാധാനം നിലനിര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമങ്ങളോട് വിയോജിപ്പല്ലെന്നും സത്യവാങ്മൂലം വ്യക്തമാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News