സംഭവ സ്ഥലത്തെ തെളിവുകള്‍ നിര്‍ണ്ണായകമായി; അന്വേഷണ സംഘത്തലവന്‍ കൈരളി ന്യൂസിനോട്

എലത്തൂര്‍ ട്രെയിന്‍ അപകടത്തില്‍ പ്രതിയെപ്പിടിക്കാന്‍ സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച തെളിവുകള്‍ നിര്‍ണ്ണായകമായെന്ന് അന്വേഷണ സംഘത്തലവന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ കൈരളി ന്യൂസിനോട് പറഞ്ഞു. പ്രതി എവിടെയുണ്ടെന്ന് കൃത്യമായി കണ്ടെത്താന്‍ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

മറ്റ് ഏജന്‍സികകുമായുള്ള സംയുക്ത നീക്കത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കേരളത്തിലെത്തിക്കുന്നതും ശ്രമകരമായ ദൗത്യമായിരുന്നു. കൃത്യമായ പദ്ധതി തയ്യാറാക്കിയാണ് പ്രതിയെ നാട്ടിലെത്തിച്ചത്. പ്രതിയെ എങ്ങനെ കൊണ്ടുവരണമെന്ന് തീരുമാനിക്കുന്നത് അന്വേഷണ സംഘമാണെന്നും എല്ലാ നീക്കങ്ങളും മാധ്യമങ്ങളെ അറിയിച്ചു കൊണ്ട് ചെയ്യാനാകില്ലെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

പ്രതിക്ക് പരുക്കുകള്‍ ഉള്ളത് കൊണ്ടാണ് വിശദമായ ആരോഗ്യ പരിശോധന നടത്തിയത്. എല്ലാ വിഭാഗത്തിലെയും ഡോക്ടര്‍മാര്‍ പ്രതിയെ പരിശോധന നടത്തി. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കസ്റ്റഡിയില്‍ വാങ്ങിയതിന് ശേഷം കൂടുതല്‍ തെളിവെടുപ്പ് നടത്തുമെന്നും മറ്റുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുമെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News