ആവേശം ഇനി പാരീസില്‍; ചരിത്രത്തിലാദ്യമായി ഉദ്ഘാടനം സ്റ്റേജിന് പുറത്ത്, 33ാമത് ഒളിംപിക്‌സിന് ഫ്രാന്‍സില്‍ തിരിതെളിഞ്ഞു

വിശ്വകായിക മാമാങ്കത്തിന് നാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം പാരീസില്‍ തിരിതെളിഞ്ഞു. ഉദ്ഘാടന ചടങ്ങിലടക്കം വൈവിധ്യവും വിസ്മയവും ഒരുക്കി കാണികളെയും കായിക ആരാധകരെയും ഞെട്ടിപ്പിച്ചാണ് ഫ്രാന്‍സ് ലോകത്തിന്റെ ശ്രദ്ധ ആകര്‍ഷിച്ചത്. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ ഒളിംപ്ക്‌സ് ഉദ്ഘാടനം നിര്‍വഹിച്ചു.

ALSO READ:  ഏതൊരു ഇന്ത്യക്കാരനും അഭിമാനിക്കാൻ കഴിയുന്നതാണ് കേരളത്തിന്റെ നേട്ടങ്ങൾ; പ്രശംസിച്ച് സാമ്പത്തിക വിദഗ്ദ്ധൻ

ഈഫല്‍ ടവറിന് സമീപമായി ഒഴുകുന്ന സെയ്ന്‍ നദിയിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്. ഇതില്‍ മാത്രം പങ്കെടുത്തത് പതിനായിരത്തിലധികം താരങ്ങളാണ്. നാലു മണിക്കൂറാണ് ഉദ്ഘാടന ചടങ്ങുകള്‍ നീണ്ടുനിന്നു. തോമസ് ജോളി സംവിധാനം ചെയ്ത ഉദ്ഘാടന ചടങ്ങുകളുടെ തയ്യാറെടുപ്പുകള്‍ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ആരംഭിച്ചിരുന്നു.

ALSO READ: അഞ്ച് സെൻറ് സ്ഥലം ചന്ദ്രനിൽ വാങ്ങിച്ചിട്ടുണ്ട്, ബാഗ് മുഴുവൻ കാശാണ്; ധനകാര്യ സ്ഥാപനത്തിൽ നിന്ന് കോടികൾ തട്ടിയെടുത്ത് മുങ്ങിയ മുഖ്യപ്രതി ധന്യ മോഹൻ കീഴടങ്ങി

ഒളിംപിക്‌സിലെ നിയമത്തില്‍ ചില ഭേദഗതികള്‍ വരുത്തിയാണ് ചടങ്ങുകള്‍ സ്റ്റേഡിയത്തിന് പുറത്ത് നടത്താന്‍ തീരുമാനിച്ചത്. മുമ്പ് എല്ലാ താരങ്ങള്‍ക്കും ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ പാരീസ് ഒളിംപിക്‌സില്‍ ആ പതിവും മാറിയിരിക്കുകയാണ്. നൂറു വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും പാരീസില്‍ ഒളിംപിക്‌സ് എത്തിയപ്പോള്‍ 80 സ്‌ക്രീനുകളാണ് ഉദ്ഘാടനം വീക്ഷിക്കാന്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സജ്ജീകരിച്ചത്. ഉദ്ഘാടന ചടങ്ങ് നടന്ന നദിയില്‍ ആറ് കിലോമീറ്ററോളമാണ് ചടങ്ങുകള്‍ക്കായി ഉപയോഗിച്ചത്. ഇതിനായി 85 ബോട്ടുകളും തയ്യാറാക്കി. ഈ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ 120 ക്യാമറാ കണ്ണുകളാണ് ഉണ്ടായിരുന്നത്.

ALSO READ:  മനുഷ്യ – വന്യജീവി സംഘര്‍ഷം കേന്ദ്രത്തോട് നടപടി ആവശ്യപ്പെട്ട് കേരള എംപിമാര്‍

കളിക്കളങ്ങള്‍ സജീവമാകുമ്പോള്‍ ഇന്ത്യയുടെ പി വി സിന്ധു, ഹോക്കി ടീമെല്ലാം പോരാട്ടത്തിനിറങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News