ഒരേ പാഠ്യപദ്ധതി എന്ന നിലവിലുള്ള രീതി മാറുന്നു; ബിടെക്ക് വിദ്യാര്‍ത്ഥികളറിയാന്‍

എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാം ഒരേ പാഠ്യപദ്ധതി എന്ന നിലയില്‍ മാറ്റ വരുന്നു. കെടിയു, സാങ്കേതിക സര്‍വശാലയ്ക്ക് കീഴിലുള്ള എന്‍ജിനീയറിംഗ് കോളേജുകില്‍ 2024 മുതല്‍ ബിടെക്കിന് പുതിയ പാഠ്യപദ്ധതിയാകും. എഐസിടിഇ മാതൃകയനുസരിച്ചു വിദഗ്ധ സമിതി തയാറാക്കുന്ന പാഠ്യപദ്ധതിയുടെ അന്തിമരൂപത്തിലേക്ക് എത്തുകയാണ്.

ALSO READ: വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ മഞ്ഞപ്പിത്തം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു

അടുത്ത മാസത്തോടെ ഓരോ വിഷയത്തിന്റെയും ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചേര്‍ന്ന് പാഠ്യവിഷയങ്ങള്‍ തയാറാക്കും. ജൂലൈ ഓഗസ്റ്റില്‍ ബിടെക് ക്ലാസ് തുടങ്ങുന്നതിനു മുന്‍പ് അക്കാദമിക് കൗണ്‍സിലും ബോര്‍ഡ് ഓഫ് ഗവേണേഴ്‌സും പുതിയ പാഠ്യപദ്ധതി അംഗീകരിക്കും.പുതിയമാറ്റത്തോടെ അഭിരുചിക്ക് അനുസരിച്ച് പാഠ്യപദ്ധതിയിലും പാഠ്യവിഷയങ്ങളിലും മാറ്റം വരും. മൈനര്‍ വിഷയങ്ങളും ഉണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News