പേടിയില്‍ വിറപ്പിച്ച് ‘ദ എക്‌സോര്‍സിസ്റ്റ് ബിലീവര്‍’; ട്രെയിലര്‍

ആരാധകരെ ഭയത്തില്‍ വിറപ്പിച്ച് ഡേവിഡ് ഗോര്‍ഡോണ്‍ ഗ്രീന്‍ സംവിധാനം ചെയ്യുന്ന അമേരിക്കന്‍ സൂപ്പര്‍നാച്ചുറല്‍ ഹൊറര്‍ ത്രില്ലര്‍ ‘ദ എക്‌സോര്‍സിസ്റ്റ് ബിലീവറി’ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി. ഒക്ടോബര്‍ 13 ചിത്രം പ്രദര്‍നത്തിനെത്തും.

ലെസ്ലി ഒഡം, ആന്‍ ഡൗഡ്, ജെന്നിഫര്‍ നെറ്റില്‍സ്, ലിഡിയ ജെവെറ്റ്, ഒലിവിയ മാര്‍കം എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദ ‘എക്‌സോര്‍സിസ്റ്റ്’ ഫ്രാഞ്ചൈസിയിലെ ആറാമത്തെ ചിത്രമാണിത്.

മോര്‍ഗന്‍ ക്രീക്ക് എന്റര്‍ടൈന്‍മെന്റ്സ്, ബ്ലംഹൗസ് പ്രൊഡക്ഷന്‍, റഫ് ഹൗസ് പിക്ചേഴ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. സുഹൃത്തുക്കളായ രണ്ടു പെണ്‍കുട്ടികള്‍ കാണാതെ പോകുകയും തിരിച്ചിലിനൊടുവില്‍ അവരെ തിരികെ കിട്ടുമ്പോള്‍ പ്രേതബാധുള്ള പോലെ ഭീതിയുളവാക്കുന്ന വിധത്തില്‍ പെരുമാറുന്നതുമാണ് ട്രെയിലര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration