മസ്‌കറ്റിലെ ഓണാഘോഷങ്ങൾക്ക് പ്രവാസി സമൂഹം തുടക്കം കുറിച്ചു

ഒമാനിലെ ഓണാഘോഷങ്ങൾക്ക് പ്രവാസി സമൂഹം തുടക്കം കുറിച്ചു. അംഗീകൃത മലയാളി സംഘടനകൾ മുതൽ പ്രാദേശിക കൂട്ടായ്‌മകൾ വരെ വളരെ സജീവമായി തന്നെ ഈ വര്ഷം ഓണാഘോഷം കെങ്കേമമാക്കുവാൻ ഒരുങ്ങി കഴിഞ്ഞു. ഓഡിറ്റോറിയത്തിന്റെ ലഭ്യത കുറവും വാരാന്ത്യ ദിനങ്ങളായ വെള്ളി ശനി എന്നി ദിവസങ്ങളിൽ ലഭിക്കുന്ന ഒഴിവും കണക്കിലെടുത്താണ് ഒമാനിലെ പ്രവാസി സമൂഹം ഓണാഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്.

മസ്കറ്റിലെ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മയായ മസ്കറ്റ് ഹാമേഴ്‌സിന്റെ ആഭിമുഖ്യത്തിലായിരുന്നു ഈ വർഷത്തെ ഓണാഘോഷപരിപാടികൾക്ക് ഒമാനിൽ തുടക്കം കുറിച്ചത്. കൂട്ടായ്മയുടെ അംഗങ്ങൾ തിരുവാതിരക്കളിയും ഒപ്പനയും അവതരിപ്പിച്ചുകൊണ്ട് ആഘോഷങ്ങൾ കെങ്കേമമാക്കുകയുണ്ടായി. ബർക്കയിലെ ഫാം ഹൗസിൽ വെച്ചായിരുന്നു മസ്കറ്റ് ഹാമെർസ്‌ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. സൂറിലെ കൈരളി കൂട്ടായ്മാ അംഗങ്ങൾ സൂർ ക്ലബ്ബിൽ ഒരുക്കിയ ഓണസദ്യയിലും കല കായിക മേളയിലും പൊതുജനങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാൽ പാലക്കാട് പ്രവാസികളുടെ കൂട്ടായ്മ സെപ്തംബര് ഒന്നും രണ്ടും തീയതികളിൽ ഓണാഘോഷ പരിപാടികൾ കെങ്കേമമാക്കുവാനുള്ള അവസാന ഒരുക്കത്തിലുമാണ്. മലയാള സിനിമ സംവിധായകൻ ലാൽ ജോസ്, നാർത്തികി മേതിൽ ദേവിക എന്നിവർ ആഘോഷ ചടങ്ങിൽ മുഖ്യാതിഥികളായി എത്തും.

also read :ഓണാഘോഷത്തിനിടെ മധ്യവയസ്‌കന്‍ കുഴഞ്ഞു വീണ് മരിച്ചു

സെപ്തംബര് എട്ടാം തിയതി വെള്ളിയാഴ്ച മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബ് കേരളാ വിഭാഗം ഒരുക്കുന്ന ആഘോഷ പരിപാടിയിൽ ഓണസദ്യയോടൊപ്പം വിവിധ കലാപരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. പഞ്ചവാദ്യം, അംഗങ്ങൾ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങൾ, ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ജൂനിയർ വിജയി പല്ലവി രതീഷ്, പിന്നണി ഗായകൻ രതീഷ് കുമാർ എന്നിവർ നയിക്കുന്ന സംഗീത നിശയുമാണ് അരങ്ങേറുക.

സെപ്തംബര് പതിനഞ്ചാം തിയതി എൻ.എസ്.എസ്സ് കുടുംബങ്ങളുടെ കൂട്ടായ്‌മ ഒരുക്കുന്ന ഓണാഘോഷ പരിപാടിയിൽ മലയാള സിനിമ നടൻ ഷൈജു കുറുപ്പ് പങ്കെടുക്കും. സെപ്തംബര് ഇരുപത്തി രണ്ടാം തിയതി മസ്കറ്റ് ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ മലയാള വിഭാഗത്തിന്റെ ഓണാഘോഷ പരിപാടികൾ അൽ ഫെലാജ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടക്കും. പരിപാടിയിൽ കേരളത്തിലെ ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും സ്ഥാപകരിൽ ഒരാളുമായ കെ.ൻ. അനന്തകുമാർ മുഖ്യാതിഥിയായി എത്തും. സെപ്തംബര് ഇരുപത്തി എട്ടാം തിയതി ഹരിപ്പാട് പ്രവാസി കൂട്ടായ്‍മയുടെ ഓണാഘോഷ പരിപാടിയിൽ ഹരിപ്പാട് എം.എൽ.എ രമേശ് ചെന്നിത്തല ഓണാശംസകൾ നേരുവാൻ എത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു . അഭയാഹിരൺമയി, ഭാഗ്യരാജ്, ശ്യാം തൃക്കുന്നപുഴ, സുമേഷ് ചന്ദ്രൻ, രാജേഷ് പാണവള്ളി എന്നിവരുടെ കലാവിരുന്നുകളും ഒപ്പം ഹരിപ്പാട് കൂട്ടായ്മായിലെ മറ്റു കലാകാരന്മാരുടെയും, കലാകാരികളിടെയും പരിപാടികളും ഉണ്ടായിരിക്കും.

also read :സൂര്യയുടെ കങ്കുവ എന്റെ സിനിമ, അത് സംവിധാനം ചെയ്യേണ്ടിയിരുന്നത് ഞാനാണ്: വെളിപ്പെടുത്തലുമായി നടൻ ബാല

ഒമാനിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പായ കെ എം ട്രേഡിംഗ് ഓണാഘോഷങ്ങളോടനുബന്ധിച്ച് ‘മധുരമായ് പാടാം മാധുര്യം വിളമ്പാം’ എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ മത്സരങ്ങള്‍ ഉള്‍പ്പെടെ ആകർഷകങ്ങളായസമ്മാനങ്ങളും നൽകുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News