പെരുവഴിയിലായി കുടുംബം; മുന്നറിയിപ്പിലാതെ എറണാകുളത്ത് പ്രവാസിയുടെ വീട് ജപ്തി ചെയ്തു

കളമശേരി കൈപ്പുഴയില്‍ മുന്നറിയിപ്പില്ലാതെ വീട് ജപ്തി ചെയ്‌തെന്ന് പരാതി. പ്രവാസിയായ അജയന്റെ വീടിന് നേരെയാണ് എസ്ബിഐയുടെ ജപ്തി നടപടി. വീട്ടില്‍ ആരുമില്ലാത്തപ്പോഴായിരുന്നു ജപ്തിയെന്ന് കുടുംബം ആരോപിച്ചു.

ALSO READ:  ‘വടക്ക് ദിക്കിലൊരു’ ഗാനത്തിന്റെ വീഡിയോ എത്തി ‘അൻപോട് കൺമണി’ നവംബർ എട്ടിന് റിലീസാകും

കൊവിഡില്‍ മടങ്ങി വന്ന പ്രവാസിയായ അജയന്റെ കുടുംബമാണ് പ്രതിസന്ധിയിലായത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതര്‍ വീട്ടിലെത്തി ജപ്തി ചെയ്ത് പോകുകയായിരുന്നുവെന്ന് കുടുംബം പറഞ്ഞു. രാവിലെ ജോലിക്ക് പോയ ഭാര്യയും ഭര്‍ത്താവും പഠിക്കുന്ന മക്കളും തിരികെയെത്തിയപ്പോഴാണ് ഗേറ്റടക്കം ബാങ്ക് പൂട്ടിയിരിക്കുന്നത് കണ്ടത്.

ALSO READ: ഇത് രണ്ടാം ജന്മം! മരിച്ചുവെന്ന് കരുതി പൊലീസ് കാവൽ, പിന്നീട് കാലിനൊരനക്കം, ആലപ്പുഴ സ്വദേശി വീണ്ടും ജീവിതത്തിലേക്ക്

വസ്ത്രങ്ങളടക്കം എല്ലാ സാധനങ്ങളും വീടിനുളളിലാണുളളത്. പൂട്ടിയ വീടിനുളളില്‍ കയറാനാകാതെ പുറത്ത് നില്‍ക്കുകയാണ് അജയനും ഭാര്യയും കുട്ടികളും. എസ്ബിഐയുടെ എംജി റോഡ് ശാഖയില്‍ നിന്ന് 2014 ലാണ് അജയന്‍ 27 ലക്ഷം ലോണ്‍ എടുത്തത്. ബെഹ്‌റിനില്‍ ജോലി ചെയ്യവേ 14 ലക്ഷം തിരിച്ചു അടച്ചു. പ്രവാസിയായിരുന്ന അജയന് കോവിഡില്‍ ഗള്‍ഫിലെ ജോലി നഷ്ടം ആയി. പിന്നീട് നാട്ടിലേക്ക് മടങ്ങി. ഈ സമയത്ത് ലോണ്‍ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ലോണ്‍ തിരിച്ചടവ് പ്രതിസന്ധിയിലായത്…വീട് വിറ്റെങ്കിലും പണം തിരിച്ചടക്കാമെന്ന് കരുതിയതായിരുന്നുവെന്നും സാവകാശം ചോദിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News