മുതല കണ്ണീര്‍ പൊ‍ഴിക്കുന്നത് കരയില്‍ വേട്ടയാടുമ്പോള്‍

ആത്മാര്‍ത്ഥ ഇല്ലാതെ കബി‍ളിപ്പിക്കാന്‍ വേണ്ടി കരയുന്നതിനെ പരിഹസിച്ച് പറയുന്ന ഒരു പദമാണ് ‘മുതലക്കണ്ണീര്‍’. കള്ളക്കണ്ണീരിനെ എന്തിനായിരിക്കും  മുതലക്കണ്ണീര്‍ എന്ന് പറയുന്നത്? യഥാര്‍ത്ഥത്തില്‍ മുതലകള്‍ കരയാറുണ്ടോ? ഈ രണ്ട് ചോദ്യങ്ങള്‍ക്കും കൃത്യമായ ഉത്തരമുണ്ട്.

മുതലകള്‍ കണ്ണുനീര്‍ പൊ‍ഴിക്കാറുണ്ട്. സങ്കടം കൊണ്ടല്ലെന്നു മാത്രം. ഇരകളെ കരയില്‍ കയറി വേട്ടയാടുമ്പോള്‍ കണ്ണിന് ചുറ്റും നനവ് നിലനിര്‍ത്താനാണ് ഇവ കണ്ണുനീര്‍ പൊ‍ഴിക്കുന്നത്. സ്വന്തം കാര്യം കാണുന്നതിനായി മനസില്‍ ഒരുതരി പോലും സങ്കടമില്ലാതെയാണ് മുതലകള്‍ കണ്ണുനീര്‍ പൊ‍ഴിക്കുന്നത്. ഇതേ ഉദ്ദേശത്തില്‍ കരയുന്ന മനുഷ്യരുടെ കണ്ണുനീരിനെയാണ് മുതലക്കണ്ണീര്‍ എന്ന് പറയുന്നത്.

ALSO READ:  അമ്പത്താറിഞ്ചിന്‍റെ മുതലക്കണ്ണീര്‍, മണിപ്പൂര്‍ വിഷയത്തില്‍ മോദിയെ രൂക്ഷമായി പരിഹസിച്ച് ‘ദി ടെലിഗ്രാഫ്’

നേച്ചര്‍ ഓണ്‍ പിബിഎസ് എന്ന യൂട്യൂബ് ചാനലിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. മണിപ്പൂര്‍ വിഷയത്തിലെ നരേന്ദ്രമോദിയുടെ പ്രതികരണത്തെ മുതലക്കണ്ണീരെന്ന് വിശേഷിപ്പിച്ച് പ്രമുഖ മാധ്യമമായ ദി ടെലിഗ്രാഫ് രംഗത്തെത്തി. അമ്പത്താറിഞ്ചിന് വേദിനിക്കാന്‍ നീണ്ട 78 ദിവസമെടുത്തെന്നും പത്രം വിമര്‍ശിച്ചു.

അതേസമയം, നോട്ട് നിരോധിച്ച സമയത്ത് നരേന്ദ്രമോദി പൊതുജനങ്ങള്‍ക്ക് മുന്നില്‍ കരഞ്ഞപ്പോള്‍ അത് മുതലക്കണ്ണീരാണെന്ന് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ALSO READ:  ‘ഈ കാലഘട്ടത്തില്‍ ഇത്രയും ശക്തമായ ഒരു ചിത്രീകരണം പ്രതീക്ഷിക്കാന്‍ കഴിയില്ല’; ടെലഗ്രാഫിനെ അഭിനന്ദിച്ച് ജോണ്‍ ബ്രിട്ടാസ് എം പി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News