ജീവനക്കാരുടെ സുരക്ഷയ്ക്ക് റെയില്‍വേ നല്‍കുന്നത് പുല്ലുവില; ഇനിയും പൊലിയുന്നത് എത്ര ജീവനുകള്‍?

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി ട്രാക്ക് ശുചീകരിക്കുകയായിരുന്ന 4 തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. കേരള എക്‌സ്പ്രസ് തട്ടി റെയില്‍വേ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ട്രാക്കില്‍ മാലിന്യം പെറുക്കുന്നതിനിടെ തൊഴിലാളികള്‍ അപകടത്തില്‍പ്പെടുകയായിരുന്നു. റെയില്‍വേയുടെ അനാസ്ഥയുടെ ഏറ്റവും ഒടുവിലത്തെ ഇരകളാണ് ഇവര്‍.

കേന്ദ്രമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ട്രാക്കും പരിസരവും വൃത്തിക്കുകയായിരുന്ന നാല് തൊഴിലാളികളാണ് ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി മരിച്ചത്. ക്ലീനിംഗിന് നിയോഗിച്ചത് സ്പീഡ് റെയില്‍വെ ട്രാക്ക് ക്ലീനിംഗ് നടത്തുന്നവരെ അല്ല.  ക്ലീനിംഗിന് പരിചയമില്ലാത്ത കരാര്‍ ജീവനക്കാരെ നിയോഗിച്ചത് റെയില്‍വേ ഉദ്യോസ്ഥരുടെ അലംഭാവമാണ്. മരിച്ച 4 കരാര്‍ ജീവനക്കാരും ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ ക്ലീനിംഗ് ജോലി ചെയ്യുന്നവരാണ്.

ALSO READ:കനത്ത മഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം തമ്പാനൂരില്‍ റെയില്‍വേക്ക് സമീപമുള്ള കാന വൃത്തിയാക്കാന്‍ ഇറങ്ങിയ ആള്‍ മരിച്ചപ്പോള്‍ കൊലപാതമാക്കി ദിവസങ്ങളോളം ചര്‍ച്ച നടത്തി സര്‍ക്കാരിനേയും മേയെറേയും വിചാരണ ചെയ്ത മാധ്യമങ്ങള്‍ ഷൊര്‍ണൂര്‍ വാര്‍ത്ത ഒരു ഫ്‌ളാഷ് ന്യൂസില്‍ ഒതുക്കിയിട്ടുണ്ട്. നിരവധി ട്രാക്ക്മാന്‍, കീമാന്‍ വിഭാഗത്തില്‍പ്പെട്ട ജീവനക്കാരാണ് രാജ്യത്ത് ട്രെയിനിടിച്ച് കൊല്ലപ്പെടുന്നുത്. ജീവനക്കാരുടെ സുരക്ഷാ കാര്യത്തില്‍ പുല്ലുവിലയാണ് റെയില്‍വേ നല്‍കുന്നത്. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ വലിയ വീഴ്ച തുടരെ വരുത്തുന്ന ഇന്ത്യന്‍ റെയില്‍വേയുടെ അനാസ്ഥയ്‌ക്കെതിരെ കൂടുതല്‍ ചര്‍ച്ചകള്‍ ഉയരേണ്ടത് അനിവാര്യതയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News