വ്യാജ വാർത്ത സംസ്ഥാനത്തിന് അർഹമായ തുക നൽകാത്ത കേന്ദ്രത്തെ രക്ഷിക്കാൻ വേണ്ടി മാധ്യമങ്ങൾ നിർമിച്ചത്; എ.വിജയരാഘവൻ

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വ്യാജ വാർത്ത പ്രചരിപ്പിച്ചത്. സംസ്ഥാനത്തിന് അർഹമായ തുക ഇതുവരെ നൽകാത്ത കേന്ദ്രത്തെ രക്ഷിച്ചെടുക്കാൻ വേണ്ടിയാണെന്ന് എ വിജയരാഘവൻ. ഇത്തരത്തിലുള്ള നിർമ്മിത വാർത്തകൾ കൊണ്ട് അർഹമായ വിഹിതം കേന്ദ്ര ഗവണ്മെന്റ് തരാതിരിക്കാൻ കാരണമാകും. വാർത്ത കൊടുക്കുമ്പോൾ ശ്രദ്ധിക്കണം നിർമിത വാർത്തയാകരുത് പ്രചരിപ്പിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വലിയ ദുരന്തത്തിന്റെ പശ്ചാതലത്തിൽ യാതൊരുവിധ സഹായവും കേന്ദ്രം ഇതുവരെ ചെയ്തിട്ടില്ല. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് കൊണ്ട് അർഹമായ വിഹിതം കേന്ദ്ര ഗവണ്മെന്റ് തരാതിരിക്കാൻ കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: മാധ്യമങ്ങൾ ഉത്തരവാദിത്വം മറന്നു, ജനാധിപത്യബോധമുള്ള പൊതുസമൂഹം കള്ളക്കഥകളെ പ്രതിരോധിക്കണം; സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News