ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്ത ‘ജവാന്‍’ തിയറ്ററുകളിൽ എത്തി മണിക്കൂറുകൾ പിന്നിടുമ്പോൾ തന്നെ വ്യാജ പതിപ്പ് പൈറസി വെബ്‌സൈറ്റുകളില്‍ പ്രചരിക്കുകയാണ് എന്ന് റിപ്പോർട്ട്. അണിയറ പ്രവര്‍ത്തകരെ തന്നെ ആശങ്കയിലാക്കുന്നതാണ് ഈ വിവരം. പൈറസിയ്‌ക്കെതിരേ വളരെ കര്‍ശനമായ നടപടികള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും ഇപ്പോഴും വ്യാജ സൈറ്റുകള്‍ വളരെയധികം വർധിക്കുകയാണ്. പല സിനിമകളും വിദേശത്ത് നിന്ന് അപ്ലോഡ് ചെയ്യുന്നതിനാല്‍ പൊലീസ് കേസും നടപടിയാകുന്നില്ല.
ALSO READ:‘ഉദയനിധി എന്താണ് പറഞ്ഞതെന്ന് മനസിലാക്കാതെ പ്രതികരിച്ചത് ശരിയായില്ല’: മോദിക്കെതിരെ എം കെ സ്റ്റാലിന്‍
ഇന്നായിരുന്നു ജവാൻ തിയേറ്ററുകളില്‍ എത്തിയത്. മികച്ച അഭിപ്രായവുമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്.ആദ്യദിനത്തില്‍ ‘ജവാന്‍’ ബോക്‌സ്ഓഫീസില്‍ നിന്ന് 76 കോടിയെങ്കിലും കളക്ഷൻ നേടുമെന്നാണ് പ്രതീക്ഷ. ഒട്ടുമിക്ക ഷോകളും ഹൗസ്ഫുള്ളാണ്.
നയന്‍താര, വിജയ് സേതുപതി എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവരാണ് അതിഥി കഥാപാത്രങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here