കംബോഡിയയിലെ തൊഴിൽ തട്ടിപ്പ്; കോഴിക്കോട് സ്വദേശിയുടെ കുടുംബം അടിയന്തര സഹായം തേടി ഡോ. ജോൺബ്രിട്ടാസ് എംപിയ്ക്ക് കത്തയച്ചു

തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശിയുടെ കുടുംബം അടിയന്തര സഹായം തേടി ഡോ. ജോൺബ്രിട്ടാസ് എംപിയ്ക്ക് കത്തയച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ രാജീവനാണ് തൊഴിൽ തട്ടിപ്പിനിരയായി കംബോഡിയയിൽ കുടുങ്ങിയത്. കഴിഞ്ഞ ജൂണിലാണ് രാജീവൻ  ബാങ്കോക്കിൽ ജോലിക്കായി പോവുന്നത്. പത്തനംതിട്ട സ്വദേശിക്കൊപ്പമായിരുന്നു രാജീവൻ ജോലിക്ക് പോയിരുന്നത്. പിന്നീട് രാജീവനെ കംബോഡിയയിലെ pipot എന്ന സ്ഥലത്തേക്ക് ജോലിക്കായി കൊണ്ടു പോവുകയായിരുന്നു. ജോലിക്ക് പോയ സമയത്ത് നിരന്തരം  വീട്ടിലേക്ക് വിളിക്കാറുണ്ടായിരുന്ന രാജീവൻ സെപ്തംബർ മാസം മുതൽ വീട്ടിൽ വിളിക്കാതായിരുന്നു.
തുടർന്ന് രാജീവൻ്റെ ഭാര്യ സിന്ധു പരാതി നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. തുടർന്നാണ് വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്നാവശ്യപ്പെട്ടാണ് ജോൺ ബ്രിട്ടാസ് എംപിയ്ക്ക് ഭാര്യ കത്തയച്ചത്.  രാജീവൻ കംബോഡിയയിലെ ജയിലിലാണെന്ന വിവരം മാത്രമാണ് കുടുംബത്തിനുള്ളത്. അസുഖബാധിതയായ അമ്മയും ഭാര്യയും മകളും അടങ്ങുന്നതാണ് രാജീവിൻ്റെ കുടുംബം. ഭർത്താവിൻ്റെ വരുമാനത്തിൽ മാത്രം ജീവിതം മുൻപോട്ട്  കൊണ്ടുപോയിരുന്ന ഇവർ തൻ്റെ ഭർത്താവ് ജയിൽ മോചിതനായി നാട്ടിലെത്തുന്നതും കാത്തിരിക്കുകയാണ് ഇപ്പോൾ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News