പെട്ടെന്ന് സുന്ദരിയാകണം, ചൈനയിൽ ലോണെടുത്ത് ഒറ്റ ദിവസം കൊണ്ട് 6 ശസ്ത്രക്രിയ നടത്തി മരണമടഞ്ഞ യുവതിയുടെ കുടുംബത്തിന് നഷ്ടപരിഹാരം

JIJI

പെട്ടെന്ന് സുന്ദരിയാകുന്നതിനായി ചൈനയിൽ ഒറ്റ ദിവസം കൊണ്ട് ആറ് സൗന്ദര്യ വർധക ശസ്ത്രക്രിയ നടത്തി മരണമടഞ്ഞ യുവതിയുടെ കുടുംബത്തിന് ഒടുവിൽ നഷ്ടപരിഹാരം. ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിലെ ഗ്വിഗാങ്ങിലെ ഗ്രാമപ്രദേശത്ത് നിന്നുള്ള ലിയു എന്ന യുവതിയാണ് സൗന്ദര്യവര്‍ധക ശസ്ത്രക്രിയകള്‍ക്ക് പിന്നാലെ കഴിഞ്ഞ 2020 ൽ മരണമടഞ്ഞിരുന്നത്.

ALSO READ: മൂടിക്കെട്ടിയ കാലാവസ്ഥയിൽ ഒരു ഗ്യാസ് ചേമ്പർ പോലെയായി ദില്ലി, ജനജീവിതം ദുസ്സഹം; വിമാനങ്ങൾ വഴി തിരിച്ചുവിട്ടു

സംഭവത്തിന് പിന്നാലെ ലിയുവിൻ്റെ കുടുംബം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പകുതി പണം മാത്രമാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്ന് കുടുംബം പറയുന്നു. ലോണെടുത്തായിരുന്നത്രെ യുവതി ശസ്ത്രക്രിയ നടത്തിയിരുന്നത്.

ALSO READ: ആംസ്റ്റർഡാമിൽ ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ സംഘർഷം: കലാപസാധ്യത തള്ളാതെ പൊലീസ്, സുരക്ഷാ ശക്തമാക്കി

കൃത്യമായ സുരക്ഷയോ, മാനദണ്ഡങ്ങളോ പാലിക്കാതെ ഇത്തരത്തിൽ ചെയ്താൽ ജീവഹാനി ഉൾപ്പടെയുള്ള അപകടങ്ങൾ നേരിട്ടേക്കാം എന്നതിനുള്ള ഉദാഹരണമാണ് സംഭവം. അതിനിടെ,  അപകടം നടന്ന് നാലു വർഷത്തിനു ശേഷമാണ് കുടുംബത്തിന് നഷ്ടപരിഹാരം പോലും ലഭ്യമായത് എന്നത് കുടുംബത്തിൻ്റെ പ്രതിഷേധവും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here