മകന്റെ ക്രൂരമായ ഉപദ്രവത്തെ തുടര്‍ന്ന് കിടപ്പിലായ അച്ഛന്‍ മരിച്ചു

മകന്റെ ക്രൂരമായ ഉപദ്രവത്തെ തുടര്‍ന്ന് കിടപ്പിലായ അച്ഛന്‍ മരിച്ചു. ചേലക്കര കുറുമല കോച്ചിക്കുന്ന് നമ്പ്യാത്ത് ചാത്തന്‍ ആണ് മരിച്ചത്. 80 വയസായിരുന്നു. കഴിഞ്ഞ മെയ് 16 ന് വീട്ടില്‍ മദ്യപിച്ചെത്തിയ മകന്‍ രാധാകൃഷ്ണനാണ് ചാത്തനെ മര്‍ദ്ദിച്ചത്. അച്ഛനെ മര്‍ദ്ദിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത മകന്‍ സബ് ജയിലില്‍ റിമനാന്റില്‍ കഴിയുകയാണ്.

Also Read: അപകടത്തില്‍ കാറിന്റെ എയര്‍ ബാഗുകള്‍ പ്രവര്‍ത്തിച്ചെങ്കിലും യാത്രക്കാരന് സുരക്ഷ നല്‍കാനായില്ല

നാല് ദിവസം തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ചാത്തന്റെ മരണ വിവരമറിഞ്ഞ് വീട്ടിലെത്തിയ ചേലക്കര പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്കയച്ചു. മരണകാരണം വ്യക്തമായ ശേഷം കൂടുതല്‍ വകുപ്പുകള്‍ ചേര്‍ക്കുന്നത് തീരുമാനിക്കുമെന്ന് ചേലക്കര പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News