ഇതരജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച മകളെ പിതാവ് കഴുത്തറുത്ത് കൊന്നു; ശേഷം സ്വമേധയാ പൊലീസില്‍ കീഴടങ്ങി

ഇതരജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ചതിന് മകളെ പിതാവ് കഴുത്തറുത്ത് കൊന്നു. ദവനഹള്ളി സ്വദേശി കാവന (20) ആണ് കൊല്ലപ്പെട്ടത്. കര്‍ണാടകയിലെ ദവനഹള്ളിയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് മഞ്ജുനാഥിനെ പൊലീസ് അറസ്റ്റ് ചെയ്തു.

also read : ‘ചേച്ചി ധൈര്യം ആയിട്ട് കളിച്ചോ, സ്റ്റെപ്പ് ഒക്കെ ഞാൻ പറഞ്ഞ് തരാം’; ചേച്ചിയുടെ നൃത്തത്തിനൊപ്പം ചുവടുവെച്ച് കൊച്ചനുജത്തി

ഇതരജാതിയില്‍പ്പട്ട യുവാവുമായി മകള്‍ക്ക് പ്രണയബന്ധമുണ്ടെന്ന് അറിഞ്ഞ പിതാവ് മകളോട് ഈ ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മകള്‍ പിതാവിന്റെ വാക്കുകള്‍ അനുസരിക്കാതായതോടെ ഇരുവരും തമ്മില്‍ വ്യാഴാഴ്ച വാക്കുതര്‍ക്കമുണ്ടായി. വഴക്ക് മൂര്‍ച്ഛിച്ചതോടെ പിതാവ് മകളുടെ കഴുത്തറുക്കുകയായിരുന്നു.

also read : മാലിന്യം വലിച്ചെറിയാൻ നിൽക്കേണ്ട….. വന്‍തുക പിഴയും ഒരു വര്‍ഷം വരെ തടവും; കടുത്ത നടപടിയുമായി സംസ്ഥാനസർക്കാർ

കൈകളിലും കാലുകളിലും കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തിപ്പരുക്കേല്‍പ്പിച്ചതായാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് പിന്നാലെ പ്രതി സ്വമേധയാ പൊലീസിലെത്തി കീഴടങ്ങുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News