ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരം നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് എ കെ ബാലന്‍. ബിജെപി ചിത്രത്തിലില്ല. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരുടെ വോട്ടുകള്‍ ഇത്തവണ എല്‍ഡിഎഫിന് അനുകൂലമാവും. കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരമെന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നത്. മതനിരപേക്ഷ വോട്ടുകള്‍ കിട്ടാനുള്ള തട്ടിപ്പാണിതെന്നും എ കെ ബാലന്‍ പറഞ്ഞു.
പാലക്കാട് എല്‍ഡിഎഫ് ചരിത്രം സൃഷ്ടിക്കും. എല്‍ഡിഎപ് സ്ഥാനാര്‍ത്ഥി സരിന്റെ പൊതുസ്വീകാര്യത വര്‍ധിച്ചു വരികയാണ്. കോണ്‍ഗ്രസും ആര്‍എസ്എസും തമ്മിലുള്ള ബന്ധം സരിന്‍ വെളിപ്പെടുത്തി. അത് ഇനി ശക്തമായി ഉയര്‍ന്നുവരും. സരിനെ യുഡിഎഫ് വ്യക്തിഹത്യ നടത്തുകയാണ്. അതിന് വലിയ വില കൊടുക്കേണ്ടി വരും. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ധാരണയുണ്ടാക്കിയിട്ടുണ്ട്. വടകരയില്‍ ഷാഫി ജയിക്കുമ്പോള്‍ പാലക്കാട് ബിജെപിക്ക്, ഇങ്ങനെയാണ് ഡീല്‍. കോണ്‍ഗ്രസ്- ബിജെപി ഡീല്‍ ഇല്ല എന്ന് തെറ്റിദ്ധരിപ്പിക്കാനാണ് ശക്തനായ സ്ഥാനാര്‍ത്ഥി എന്ന പേരില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ കൊണ്ടുവന്നത്- എ കെ ബാലന്‍ പറഞ്ഞു.
ALSO READ:ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫിന് നല്ല വിജയം ഉണ്ടാകും: മന്ത്രി കെ ബി ഗണേഷ് കുമാര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here