ബേട്ടി പഠാവോ ബേട്ടി ബച്ചാവോ മുദ്രാവാക്യം വിളിക്കുന്ന ഒരു ബിജെപി വനിതാ നേതാവ് പോലും വിളിച്ചില്ല; പോരാട്ടം തുടരും

നീതി ലഭിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് ജന്തർമന്തറിൽ സമരം നടത്തുന്ന ഗുസ്തി താരങ്ങൾ. കുറ്റക്കാരൻ സ്വതന്ത്രനായി നടക്കുകയാണ് നീതിക്കായുള്ള പോരാട്ടം തുടരുമെന്നും ബേട്ടി പഠാവോ ബേട്ടി ബച്ചാവോ മുദ്രാവാക്യം വിളിക്കുന്ന ഒരു ബിജെപി വനിതാ നേതാവ് പോലും തങ്ങളെ വിളിച്ചില്ലെന്നും താരങ്ങൾ പറഞ്ഞു. ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരായ സമരത്തെ പിന്തുണയ്ക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ തങ്ങളുടെ ഓഫീസിന് സമീപം മെയ് 16ന് പ്രതിഷേധിക്കണന്നും കൂടുതൽ പിന്തുണ തേടി ബിജെപി വനിത എംപിമാർക്ക് കത്ത് അയച്ചുവെന്നും താരങ്ങൾ വ്യക്തമാക്കി.

എന്നാൽ ഗുസ്തി താരങ്ങളുടെ സമരം 22-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ദില്ലി പൊലീസ് ബ്രിജ് ഭൂഷന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും താരങ്ങളുടെ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ ബ്രിജ് ഭൂഷൻ നിഷേധിക്കുകയായിരുന്നു.

അതേസമയം, ഗുസ്തതാരങ്ങളുടെ സമരത്തെ പിന്തുണച്ച് സംയുക്ത പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്‍റ് വിപി സാനു വ്യക്തമാക്കി. രാജസ്ഥാൻ, ഹരിയാന, ദില്ലി എന്നിവിടങ്ങളിലെ എസ്എഫ്ഐ നേതാക്കളോടൊപ്പം ജന്തര്‍ മന്തറിലെ സമരപ്പന്തലിലെത്തിയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ബ്രിജ് ഭൂഷണെ പുറത്താക്കാത്തതില്‍ പ്രതിഷേധിച്ച് മറ്റ് വിദ്യാർത്ഥി സംഘടനകളെ ഒരുമിച്ച് നിർത്തി മോദി സർക്കാരിനെതിരെ മെയ് 18ന് സംയുക്ത പ്രക്ഷോഭം നടത്തും. വിവിധ വിദ്യാർഥി സംഘടനകൾ തൊഴിലാളി സംഘടനകൾക്ക് പുറമെ കർഷക സംഘടനകൾ, മഹിളാ സംഘടനകൾ എല്ലാം പ്രക്ഷോഭത്തില്‍ പങ്കാളികളാകുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News