പിക്കപ്പ് വാൻ ഡ്രൈവറുമായുള്ള വാക്ക്തർക്കം ചോദ്യം ചെയ്യാൻ ​ഗുണ്ടാസംഘമെത്തി, സിനിമാ പ്രവർത്തകർക്ക് തൊടുപുഴയിൽ ക്രൂര മ‍ർദ്ദനം

Gunda Attack

ഇടുക്കി തൊടുപുഴയിൽ സിനിമാ ലൊക്കേഷനിൽ ആർട്ട്വർക്കിനെത്തിയ സിനിമാ പ്രവർത്തക‌ർക്ക് ക്രൂര മർദ്ദനം. സിനിമാ പ്രവർത്തകരെ സെറ്റിലെത്തിച്ച പിക്കപ്പ് വാൻ ഡ്രൈവറുമായുണ്ടായ വാക്ക്തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്. സംഭവത്തിൽ തൊടുപുഴ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിനിമാ സെറ്റിൽ ആർട്ട് വർക്ക് ചെയ്യുന്നതിനായെത്തിയ കോഴിക്കോട് സ്വദേശി റെജിൽ, തിരുവനന്തപുരം സ്വദേശികളായ ജിഷ്ണു, ജയസേനൻ എന്നിവർക്കാണ് 20 അം​ഗ ​ഗുണ്ടാസംഘത്തിന്റെ മർദ്ദനമേറ്റത്.

ALSO READ: നടന്‍ ബൈജുവിന്റെ കാര്‍ അപകടം; വാഹനമോടുന്നത് ചട്ടങ്ങള്‍ ലംഘിച്ച്, എന്‍ഒസി ഇല്ല, റോഡ് നികുതി അടച്ചിട്ടില്ല, ഓടിച്ച കാര്‍ ഹരിയാനയിലേത്

ഇതിൽ ജയസേനന്റെ പരിക്ക് ​ഗുരുതരമാണ്. പിക്കപ്പ് വാൻ ഡ്രൈവറുമായുള്ള തർക്കത്തെ തുടർന്നുള്ള വിരോധം തീർക്കുന്നതിനായി സിനിമാ സംഘം താമസിക്കുന്ന ലോഡ്ജിലേക്ക് ഇരുപതം​ഗ സംഘം ഇരച്ചുകയറി സിനിമാ പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റവർ വിവിധ ആശുപത്രികളിലായി ചികിൽസ നേടിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News