തമിഴിൽ ജയിലർ, ഹിന്ദിയിൽ ഗദർ 2; വമ്പൻ ബോക്സ് ഓഫീസ് കളക്ഷൻ നേടി ചിത്രങ്ങൾ

രജനികാന്ത് ചിത്രം ‘ജയിലർ’ വമ്പൻ കളക്ഷനുമായി സൗത്തിൽ മുന്നേറുകയാണ്. അതുപോലെ ബോളിവുഡിലും മികച്ച കളക്ഷനുമായി മുന്നേറുകയാണ് സണ്ണി ഡിയോളിന്റെ ​’ഗദർ 2′ ചിത്രം.

also read:അതിർത്തി സുരക്ഷ നിയമലംഘനം നടത്തിയ പ്രവാസികളെ പിടികൂടി

2001 ല്‍ അതിഗംഭീര വിജയം നേടിയ ഗദര്‍: ഏക് പ്രേം കഥയുടെ രണ്ടാം ഭാഗമാണ് ഗദർ 2. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് പുതിയ ചിത്രത്തിലും കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്നത്. ഏക് പ്രേം കഥ ഒരുക്കിയ അനില്‍ ശര്‍മ്മ തന്നെയാണ് ഇതിന്റെ സംവിധാനം.

also read:ഇടുക്കിയില്‍ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞുവീണ് അപകടം: ഒരു മരണം

ഓഗസ്റ്റ് 11 ആയിരുന്നു ,ചിത്രം തിയറ്ററുകളിലെത്തിയത്. റിലീസ് ദിനത്തില്‍ തന്നെ മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. വെള്ളിയാഴ്ച മാത്രം 40.10 കോടി ആയിരുന്നു ചിത്രത്തിന്റെ കളക്ഷൻ.രണ്ട് ദിവസത്തിൽ 83.18 കോടി ബോക്സ് ഓഫീസ് കളക്ഷൻ ചിത്രം നേടി. ബോളിവുഡ് ചിത്രങ്ങളുടെ ഇപ്പോഴത്തെ ബോക്സ് ഓഫീസ് ശരാശരി നോക്കിയാല്‍ മികച്ച കളക്ഷനാണ് ഇത്.

അതേസമയം നെല്‍സണ്‍ എന്ന സംവിധായകന്റെ തിരിച്ചു വരവിന് സാക്ഷ്യം വഹിച്ച ചിത്രം കൂടിയായ ജയിലര്‍ വിജയക്കുതിപ്പ് തുടരുകയാണ്. വെറും രണ്ട് ദിവസത്തിനുള്ളില്‍ രജനികാന്ത് നായകനായ ‘ജയിലര്‍’ 152.02 കോടി ആഗോളതലത്തില്‍ നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News