ബാലൻദ്യോർ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക പ്രഖ്യാപിച്ചു. സംഘാടകരായ ഫ്രാൻസ് ഫുട്‌ബോൾ മാഗസിൻ പ്രഖ്യാപിച്ച പട്ടികയിലെ വിജയിയെ പ്രഖ്യാപിക്കുക ഒക്ടോബർ 30നാണ്. അർജന്റീനൻ സൂപ്പർ താരം ലയണൽ മെസ്സി, മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്‌ട്രൈക്കർ എർലിങ് ഹാളണ്ട്, ഫ്രഞ്ച് താരങ്ങളായ കരീം ബെൻസെമ, കിലിയൻ എംബാപ്പെ തുടങ്ങിയവർ പട്ടികയിലുണ്ട്. ഏഴു തവണ ബാലൻദ്യോർ ജേതാവായ മെസിക്ക് തന്നെയാണ് ഇത്തവണയും സാധ്യത.
ALSO READ:ഐ എസ് എല്‍ ഫുട്ബോളിന്റെ പുതിയ സീസണിന് കൊച്ചിയിൽ തുടക്കമാകും
കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം മൂന്നു പ്രധാന കിരീടങ്ങൾ നേടിയ ഹാളണ്ട് സാധ്യതയിൽ മുമ്പിലാണ്. 20 വർഷത്തിനിടെ ആദ്യമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പട്ടികയിൽ ഇടം പിടിച്ചില്ല. വനിതാ പട്ടികയിൽ ലോകകപ്പ് ജേത്രി ഐറ്റാന ബോൻമാടി, ഗോൾഡൻ ബൂട്ട് ജേത്രി ഹിനാത മിയാസവ , കൊളംബിയൻ സെൻസേഷൻ ലിൻഡോ കൈസെഡോ എന്നിവർക്കാണ് സാധ്യതയുള്ളതായി വിലയിരുത്തുന്നത്.
ALSO READ:ആലുവയിലെ പീഡനം; മുഖ്യമന്ത്രിയെ കണ്ട് ഡിഐജിയും എസ്പിയും; അന്വേഷണ പുരോഗതി അറിയിച്ചു
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here