മലയാളി ഗെയിമെഴ്സിന്റെ പ്രിയപ്പെട്ട ഗെയിമായി ‘ദ ഫൈനൽസ്’. ശത്രുക്കളെ, കളിക്കാരുടെ ഭാവനയ്ക്കനുസരിച്ച് ഇല്ലാതാക്കുകയാണ് ഈ ഗെയിമിന്റെയും സ്വഭാവം. ഇതുവരെ ഉണ്ടായിരുന്ന ‘പബ് ജി’, ‘ഫ്രീ ഫയർ’ എന്നിവയ്ക്ക് ശേഷം മലയാളികൾ ഏറ്റെടുത്ത ഒരു ഗെയിം എന്ന സവിശേഷതയും ഇതിനുണ്ട്.
Also Read: വിലകൂട്ടി ഹോണ്ട; സിറ്റി, എലിവേറ്റ് എന്നിവയുടെ പുതുക്കിയ വില ഇങ്ങനെ
വിവിധ ആയുധങ്ങൾ, ഗാഡ്ജറ്റുകൾ, കഴിവുകൾ (സ്കിൽസ്), ആക്സസറികൾ എന്നിവയുടെ വിന്യാസത്തിലൂടെ കളിക്കാർക്കു പോരാളിയെ നിർമിക്കാം. ഇതും സംഘങ്ങളായി തന്നെ കളിക്കാവുന്ന ഗെയിം ആണ്. എംബാർക് സ്റ്റുഡിയോസാണ് ഫൈനൽസിന്റെ നിർമാതാക്കൾ. കഴിഞ്ഞ വർഷം ഡിസംബർ ആദ്യം പുറത്തിറക്കിയ ഗെയിം ആണെങ്കിലും ഇതിനോടകം തന്നെ ഗെയിമെഴ്സിന്റെ മനം കവരാൻ ഫൈനൽസിനായി.
Also Read: ചെലവ് കുറയ്ക്കാനായി നൂറിലധികം ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഗൂഗിള്‍
കോൾ ഓഫ് ഡ്യൂട്ടി പോലുള്ള ഗെയിമുകളിൽ കാണുന്ന സാധാരണ എഫ്പിഎസ് മോഡുകൾക്ക് പകരം ക്യാഷ് പേഔട്ടുകൾ ക്ലെയിം ചെയ്യുന്നതിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഫൈനൽസ്. ലൈറ്റ്, മീഡിയം, ഹെവി എന്നിങ്ങനെ നമുക്ക് ഗെയിം കളിക്കാനാകും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here