വെഞ്ഞാറമൂട്ടിലെ വാഹനക്കുരുക്കിന് പരിഹാരമാകുന്നു; ഫ്‌ളൈഓവര്‍ നിര്‍മാണത്തിനുള്ള ടെണ്ടറിന് അനുമതി നല്‍കി ധനവകുപ്പ്

തിരുവനന്തപുരം എംസി റോഡില്‍ വെഞ്ഞാറമൂട് ജംഗ്ഷനില്‍ പുതിയ ഫ്‌ളൈഓവര്‍ നിര്‍മാണത്തിനുള്ള ടെണ്ടറിന് ധന വകുപ്പ് അനുമതി നല്‍കി. 28 കോടി രൂപയുടെ ടെണ്ടറിന് അംഗീകാരത്തിനുള്ള അനുമതി നല്‍കിയതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

ALSO READ: ‘ഇത്‌ ഓയോ അല്ല, റൊമാന്‍സ്‌ പാടില്ല, സമാധാനമായി ഇരിക്കണം’; കാബിലെ മുന്നറിയിപ്പുകള്‍ വൈറലാകുന്നു

പത്തര മീറ്റര്‍ വീതിയില്‍ ഫ്‌ളൈഓവറും മുന്നര മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡും, അഞ്ചര മീറ്റര്‍ വീതിയില്‍ സര്‍വീസ് റോഡും, ഒന്നര മീറ്റര്‍ വീതിയില്‍ ഇരുഭാഗത്തും നടപ്പാതയും അടങ്ങിയതാണ് പദ്ധതി. എംസി റോഡിലെ വാഹന ഗതാഗതത്തിന് പ്രധാന തടസമാണ് വെഞ്ഞാറമൂട്ടിലെ വാഹനക്കുരുക്ക്. ഇതിന് പരിഹാരമായാണ് നിര്‍ദ്ദിഷ്ട ഫ്‌ലൈഓവര്‍ നിര്‍മ്മാണം അടിയന്തിരമായി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News