റേഷൻ വാതിൽപ്പടി ജീവനക്കാർക്കായി ധനവകുപ്പ് 50 കോടി രൂപ അനുവദിച്ചു, ഇവരുടെ കുടിശ്ശികത്തുക നാളെ അനുവദിക്കും; മന്ത്രി ജി ആർ അനിൽ

റേഷൻ വാതിൽപ്പടി ജീവനക്കാരുടെ കുടിശ്ശികത്തുക നാളെത്തന്നെ ലഭ്യമാക്കുമെന്നും ഇതിനായി 50 കോടി ധനവകുപ്പ് അനുവദിച്ചിട്ടുണ്ടെന്നും  ജീവനക്കാർ സമരത്തിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും മന്ത്രി ജി.ആർ. അനിൽ. കുടിശ്ശികത്തുക ലഭ്യമാക്കാത്തതിനെ തുടർന്ന് റേഷൻ വാതിൽപ്പടി ജീവനക്കാർ സമരത്തിനൊരുങ്ങുന്നതിനിടെയാണ് മന്ത്രിയുടെ പ്രഖ്യാപനം.

ALSO READ: മലപ്പുറം ജില്ലയിൽ ഒരാൾക്ക് മ​ങ്കി പോ​ക്‌​സ് രോഗ ബാധയേറ്റതായി സംശയം, സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു

കുടിശ്ശികത്തുക അനുവദിക്കുന്നതിനായുള്ള നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കുകയാണ്. സർക്കാർ അനുഭവിക്കുന്ന ധന പ്രതിസന്ധി എല്ലാവർക്കും അറിയുന്നതാണ്. ഇതിനിടയിലും ക്ഷേമ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുമെന്നും മന്ത്രി പറഞ്ഞു. റേഷൻ മസ്റ്ററിങ് പ്രവർത്തനങ്ങൾ നാളെത്തന്നെ ആരംഭിക്കുമെന്നും ഒക്ടോബർ 10 ന് മുൻപ് തന്നെ മസ്റ്ററിങ് പൂർത്തീകരിക്കുമെന്നും ഇതിനായി മതിയായ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും മസ്റ്ററിങിൽ ആർക്കും ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News