തിരുവനന്തപുരം ആമയിഴഞ്ചാന്‍ കനാലില്‍ ദാരുണാന്ത്യം സംഭവിച്ച ജോയിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം കൈമാറി. മന്ത്രി വി. ശിവന്‍കുട്ടി ജോയിയുടെ വീട്ടിലെത്തിയാണ് സര്‍ക്കാരിന്റെ ധനസഹായം ജോയിയുടെ അമ്മയ്ക്ക് കൈമാറിയത്. എംഎല്‍എമാരായ വി. ജോയി, സി.കെ. ഹരീന്ദ്രന്‍, ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് എന്നിവര്‍ മന്ത്രിയ്‌ക്കൊപ്പം എത്തിയിരുന്നു. അതേസമയം, ദുരന്തത്തില്‍ മരണപ്പെട്ട ജോയിയുടെ കുടുംബത്തിന് വീടുവെച്ചു നല്‍കാനുള്ള കോര്‍പറേഷന്‍ തീരുമാനം കൗണ്‍സില്‍ യോഗത്തില്‍ പാസാക്കി. കൂടാതെ സംഭവത്തിന്റെ ഉത്തരവാദിത്വമുള്ള റെയില്‍വേയോട് ഒരു കോടി രൂപ ജോയിയുടെ അമ്മയ്ക്കു നല്‍കണമെന്ന് ആവശ്യപ്പെടാനും കൗണ്‍സില്‍ യോഗം തീരുമാനിച്ചു. പ്രദേശത്ത് മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും ഇത്തരത്തില്‍ മാലിന്യം തള്ളുന്നവരുടെ വാഹന റജിസ്‌ട്രേഷന്‍ റദ്ദാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. ഇതിനായി മോട്ടോര്‍വാഹന വകുപ്പിന്റെ സഹായം തേടാനാണ് ഉദ്ദേശിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here