സ്റ്റൗവിൽ വെച്ച വറുത്ത മീനെടുക്കാൻ ശ്രമം; ഗ്യാസ് സ്റ്റൗവിന്റെ ദ്വാരത്തിൽ തല കുടുങ്ങിയ പൂച്ചക്കുട്ടിക്ക് രക്ഷകരായി ഫയർ ഫോഴ്സ്, വീഡിയോ

ഗ്യാസ് സ്റ്റൗവിന്റെ ദ്വാരത്തിൽ തല കുടുങ്ങിയ പൂച്ചക്കുട്ടിക്ക് രക്ഷകരായി ഫയർ ഫോഴ്സ്. പന്തളം ചേരിക്കൽ ഷിനാസ് മൻസിൽ ഷീനാസിന്റെ വീട്ടിലെ പൂച്ചക്കുട്ടിയാണ് ഗ്യാസ് സ്റ്റൗവിന്റെ ദ്വാരത്തിൽ തല കുടുങ്ങിയത്. വീട്ടുകാർ പൂച്ചക്കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. സ്റ്റൗൽ വെച്ചിരുന്ന വറുത്ത മീൻ എടുക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പൂച്ചക്കുട്ടിയുടെ തല കുടുങ്ങിയത്. അടൂർ ഫയർ സ്റ്റേഷനിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വേണുവിന്റെ നേതൃത്വത്തിൽ സീനിയർ റെസ്ക്യൂ ഓഫീസർ അജീ ഖാൻ യൂസഫ്, റെസ്ക്യൂ ഓഫീസർമാരായ പ്രദീപ്, രഞ്ജിത്ത്, സന്തോഷ് ജോർജ്, പ്രകാശ് എന്നിവർ ഗ്യാസ് സ്റ്റൗ കട്ട് ചെയ്തു പൂച്ചയെ രക്ഷപ്പെടുത്തി.

Also Read; സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News