ബോധമില്ലാതെ കിണറ്റിൽ കിടന്നത് ഒരു രാത്രി മുഴുവൻ; രക്ഷകരായി ഫയർ ഫോഴ്സ്

രാത്രി മുഴുവൻ കിണറ്റിൽ കുടുങ്ങി കിടന്ന യുവാവിന് രക്ഷകരായി ഫയർഫോഴ്‌സ്. കഴിഞ്ഞ ദിവസം രാത്രി മുതൽ കിണറ്റിൽ അകപ്പെട്ട തൃശ്ശൂർ ഒല്ലൂർ സ്വദേശിയായ 25 വയസ്സുള്ള ജോൺ ഡ്രിനിനെയാണ് ഫയർഫോഴ്സ് രക്ഷിച്ചത്. ജോണിനെ അന്വേഷിച്ച് വീട്ടുകാർ ഉൾപ്പെടെ തെരച്ചിൽ നടത്തിയിരുന്നെങ്കിലും ബോധം നഷ്ടമായ യുവാവ് കിണറ്റിൽ തന്നെ കുടുങ്ങുകയായിരുന്നു.

ALSO READ:വിജയദശമി ദിനത്തില്‍ പുതിയ ഒരു സന്തോഷം കൂടി; പോസ്റ്റുമായി നയൻ‌താര

വെള്ളമുള്ള കിണറ്റിൽ ഒരു രാത്രി മുഴുവനും അകപ്പെട്ട് പോവുകയായിരുന്നു ജോൺ.
രാവിലെ ബോധം തിരിച്ചു വന്ന യുവാവ് ബഹളം വെച്ചതോടെയാണ് നാട്ടുകാർ കേട്ടത്. തുടർന്ന് തൃശ്ശൂർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു.ഫയർ ഫോഴ്സ് എത്തി 8.45 ഓടെ ഫയർഫോഴ്സ് യൂണിറ്റ് എത്തി യുവാവിനെ രക്ഷപെടുത്തുകയായിരുന്നു. കയർ കെട്ടിയിറക്കിയാണ് യുവാവിനെ ഫയർഫോഴ്സ് രക്ഷപെടുത്തിയത്.

ALSO READ:“കേരളത്തില്‍ ഞാന്‍ വീണ്ടും വരും, തീര്‍ച്ച”: സംവിധായകന്‍ ലോകേഷ് കനകരാജ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News