അഴിയൂർ ചെക്ക്പോസ്റ്റിന് സമീപമുള്ള അരയാലിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

RESCUE OPERATION

അഴിയൂർ ചെക്ക്പോസ്റ്റിനു സമീപമുള്ള അരയാലിൽ കുടുങ്ങിയ ആളെ അഗ്നിരക്ഷാസേന സുരക്ഷിതമായി താഴെ ഇറക്കി കൊട്ടാരക്കര സ്വദേശി പ്രദീപനാണ് അരയാലിൽ കുടുങ്ങിയത്. സേന എത്തുമ്പോൾ ബോധരഹിതനായ പ്രദീപൻ കൊമ്പുകൾക്കിടയിൽ കുടുങ്ങി കിടക്കുകയായിരുന്നു.

സ്റ്റേഷൻ ഓഫീസർ വർഗ്ഗീസ്  പിഒയുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷപ്രവർത്തനം നടത്തിയത്.സീനിയർ ഫയർ ഓഫീസർ അനീഷ് . ഒ, ലിജു എ., ഷിജു. ടി.പി.,സിബിഷാൽ പി.ടി.കെ എന്നിവർ മരത്തിൽ കേറി പ്രദീപനെ താഴെ ഇറക്കുകയായിരുന്നു സംഘത്തിൽ അനിത്ത് കുമാർ കെവി സന്തോഷ് കെ, ലികേഷ് വി, രതീഷ് ആർ എന്നിവരുമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News