ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിലുള്ള മെഴുകുതിരി സ്റ്റാൻഡിൽ നിന്നും തീ ആളിക്കത്തി; പന്തല്‍ കത്തി

ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്ക് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കാനുള്ള സ്റ്റാൻഡിൽ നിന്നും തീ ആളിക്കത്തി പന്തലിനു മുകളിലേക്ക് പടർന്നു. മെഴുകുതിരി കത്തിച്ചു പ്രാർത്ഥിക്കാനുള്ള അളുകളുടെ ശ്രമത്തിനിടയിലാണ് തീ കത്തിയത്. മണ്ണും വെള്ളവും ഉപയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമത്തിനിടെ വീണ്ടും തീ ആളിപ്പടരുകയാണുണ്ടായത്. ഫയർ എക്സ്റ്റിoക്യൂഷർ ഉപയോഗിച്ച് തീ അണച്ചെങ്കിലും പന്തലിനു മുകളിലെ കുറച്ചുഭാഗം കത്തി നശിച്ചു.

അതേസമയം, ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിക്കാനായി ദിവസേന നിരവധിയാളുകളാണ് എത്തുന്നത്. ഇപ്പോഴിതാ കബറിടത്തിലേക്ക് തീർഥാടന യാത്രാ പാക്കേജുമായി ട്രാവൽ ഏജൻസികളും എത്തിയിരിക്കുകയാണ്. ആറ്റിങ്ങലിലെ വിശ്വശ്രീ ടൂർസ് ആൻഡ് ട്രാവൽസാണ് പതുപ്പള്ളി പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കബറിടത്തിലേക്ക് തീർത്ഥയാത്ര സംഘടിപ്പിക്കുന്നത്.

Also Read: പുനലൂര്‍ താലൂക്ക് ആശുപത്രി: 2 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർ‌ശിക്കാനെത്തിയവരുടെ എണ്ണം കണ്ട് അതിശയിച്ചുപോയി. ഞങ്ങളും അവിടെയിറങ്ങി. അരമണിക്കൂർ കാത്തിരുന്ന ശേഷമാണ് കല്ലറ സന്ദർശിക്കാൻ സാധിച്ചത്.പള്ളിയങ്കണത്തിൽ അനുഭവപ്പെട്ട ആത്മീയ അന്തരീക്ഷവും ശാന്തതയും അന്നത്തെ യാത്രയിൽ ഉണ്ടായിരുന്ന എല്ലാവരെയും ആകർഷിച്ചു. പല മതങ്ങളിലും രാഷ്ട്രീയപാർട്ടികളിലും വിശ്വസിക്കുന്നവർ ആ യാത്രാ സംഘത്തിലുണ്ടായിരുന്നു. അവർക്കെല്ലാം പുതുപ്പള്ളി പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്കു മുന്നിൽ ചെലവഴിച്ച നിമിഷങ്ങൾ മറക്കാനാവാത്തതാണെന്നാണ് വിശ്വശ്രീ ടൂർസ് ആൻഡ് ട്രാവൽസ് ഉടമ എസ്. പ്രശാന്തൻ പറയുന്നത്.

Also Read: വിധവയുടെയും മക്കളുടേയും ക്ഷേത്ര പ്രവേശനം തടഞ്ഞു; അതിരൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News