ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയ്ല്‍ സ്‌റ്റോര്‍ മുംബൈയില്‍ ഒരുങ്ങുന്നു

ഇന്ത്യയില്‍ ആദ്യത്തെ റീട്ടെയ്ല്‍ സ്റ്റോര്‍ തുറക്കാനൊരുങ്ങി ആപ്പിള്‍. ലോകത്തെ ഏറ്റവും മികച്ച ടെക് ബ്രാന്‍ഡായ ആപ്പിള്‍ ഇന്ത്യയില്‍ അവരുടെ വിപുലീകരണം ലക്ഷ്യമിട്ട് നടത്തുന്ന നീക്കങ്ങളുടെ ഭാഗമായാണ് മുംബൈയില്‍ ആദ്യത്തെ റീട്ടെയ്ല്‍ സ്‌റ്റോര്‍ തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

മുബൈയില്‍ തുറക്കാന്‍ പോകുന്ന റീട്ടെയ്ല്‍ സ്‌റ്റോറിന്റെ പുറമെ നിന്നുള്ള ചിത്രം ബുധനാഴ്ച കമ്പനി പുറത്ത് വിട്ടിരുന്നു. എന്നാല്‍ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങുന്ന ദിവസം സംബന്ധിച്ച് കമ്പനി സൂചനകളൊന്നും നല്‍കിയിട്ടില്ല. കോടീശ്വരന്‍ മുകേഷ് അംബാനിയുടെ മുംബൈയിലെ ജിയോ വേള്‍ഡ് ഡ്രൈവ് മാളിലാണ് രാജ്യത്തെ ആദ്യത്തെ ആപ്പിള്‍ റീട്ടെയ്ല്‍ സ്‌റ്റോര്‍ പ്രവര്‍ത്തനം തുടങ്ങുക. താമസിയാതെ ആരംഭിക്കാന്‍ കഴിയുന്ന രീതിയില്‍ ദില്ലിയില്‍ ആപ്പിള്‍ അവരുടെ രണ്ടാമത്തെ റീട്ടെയ്ല്‍ സ്റ്റോറും നിര്‍മ്മിക്കുന്നുണ്ട്.

ആപ്പിള്‍ ഉത്പന്നങ്ങളുടെ വിപണനം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയില്‍ റീട്ടെയ്ല്‍ സ്റ്റോറുകള്‍ ആരംഭിക്കാന്‍ ആപ്പിള്‍ തീരുമാനിച്ചിരിക്കുന്നത്. ആപ്പിള്‍ ഐഫോണുകള്‍ക്ക് ഇന്ത്യയില്‍ ആവശ്യക്കാരുടെ എണ്ണം വളരെ കൂടുതലാണ്. സ്മാര്‍ട്ട് ഫോണുകളുടെ ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ വിപണന കേന്ദ്രമാണ് ഇന്ത്യ. താമസിയാതെ ഇന്ത്യയില്‍ നിര്‍മ്മാണ സൗകര്യങ്ങള്‍ തുടങ്ങുന്നതിനെക്കുറിച്ചും ആപ്പിള്‍ ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലോകത്തെ 500ലേറെ പ്രധാന നഗരങ്ങളില്‍ ആപ്പിളിന് റീട്ടെയ്ല്‍ സ്റ്റോറികളുണ്ട്. ന്യൂയോര്‍ക്ക്, ദുബൈ, ലണ്ടന്‍, ടോക്കിയോ തുടങ്ങിയ വന്‍നിര നഗരങ്ങളുടെ പട്ടികയിലേക്കാണ് മുംബൈയും ഇടംപിടിക്കുന്നത്. ഒരു ടൗണ്‍സ്‌ക്വയര്‍ പോലെ തോന്നുന്ന നിലയിലാണ് ആപ്പിള്‍ സ്റ്റോറുകളുടെ രൂപകല്‍പ്പന. മരങ്ങളുടെ മേലാപ്പുകളെല്ലാം അനുഭവവേദ്യമാകുന്ന നിലയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ആപ്പിള്‍ സ്റ്റോറുകള്‍ ആപ്പിള്‍ ഇവന്റുകള്‍ക്കും ആതിഥേയത്വം നല്‍കാന്‍ പറ്റുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്. ഇതിനായി വലിയ വീഡിയോ വാളുകളെല്ലാം ഉള്‍പ്പെടുന്ന വിപുലമായ സജ്ജീകരണവും റീട്ടെയ്ല്‍ സ്റ്റോറുകളില്‍ ഉണ്ടാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News