മാധ്യമങ്ങളുടെ വ്യാജപ്രചാരണത്തിനെതിരെ സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. മനുഷ്യർക്ക് ചിന്തിക്കാൻ കഴിയാത്ത ക്രൂരതയാണ് ഒരുപറ്റം മാധ്യമങ്ങൾ നടത്തുന്നത്. ഒരിക്കൽ മാധ്യമ പ്രവർത്തനം സത്യസന്ധതയുടെ ചരിത്രമായിരുന്നു, എന്നാൽ ഇന്ന് മനുഷ്യർ ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന് സംശയിക്കേണ്ട അനീതി മാധ്യമങ്ങളിൽ നിന്ന് ഉണ്ടാകുന്നു എന്ന് എം.സ്വരാജ് പറഞ്ഞു. കൂടാതെ അന്തമായ സിപിഐഎം വിരോധം കേരളത്തോടുള്ള പകയായി മാറുന്നുവെന്നും, കേരളത്തിന് അംഗീകാരങ്ങൾ ഉണ്ടാകുമ്പോൾ അത് മൂടി വെക്കുകയും, സംസ്ഥാനത്ത് ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ആഹ്ലാദിക്കുന്നവരായി ഒരുപറ്റം മാധ്യമങ്ങൾ മാറിയെന്നും അദ്ദേഹം പറഞ്ഞു.
ALSO READ : എം എം ലോറൻസിൻ്റെ മരണം വിവാദമാക്കാൻ സംഘപരിവാർ മനപൂർവ്വം ശ്രമിക്കുന്നുവെന്ന് മകൻ എം എല്‍ സജീവന്‍
മാധ്യമങ്ങളുടെ ആദ്യ പ്രചാരണം മുന്നറിയിപ്പുകൾ എന്നായിരുന്നു. എന്നാൽ അത് തെറ്റെന്ന് ബോധ്യപ്പെട്ടപ്പോൾ ഒരു മാധ്യമങ്ങളും തിരുത്തിയില്ല. പ്രളയം ഉണ്ടായപ്പോൾ ഡാമുകൾ മണിയാശാൻ തുറന്നുവിട്ടു എന്ന് പ്രചരിപ്പിച്ചു. CMDRF ലേക്ക് പണം നൽകരുതെന്ന് പ്രചരിപ്പിച്ചു. എന്നാൽ മലയാളികൾ ഒന്നിച്ചു നിന്നു. കേന്ദ്ര സഹായത്തിനായി മലയാളികൾ ഒന്നാകെ കാത്തിരിക്കുകയാണ്. എന്നാൽ ഇതുവരെ ലഭിച്ചില്ല. വെള്ളപ്പൊക്കം ഉണ്ടായ സംസ്ഥാനങ്ങൾക്ക് പണം നൽകി. കാത്തിരിക്കാം. സഹായങ്ങൾ നൽകാതിരുന്നിട്ടും പ്രധാനമന്ത്രിയെ വിമർശിക്കാൻ ഇത് വരെ സർക്കാർ തയ്യാറായില്ലെന്ന് എം സ്വരാജ് പറഞ്ഞു. വയനാട് പുനരധിവാസം അട്ടിമറിക്കാനുള്ള മാധ്യമ പ്രതിപക്ഷ ബിജെപി നീക്കങ്ങൾക്കെതിരെ സിപിഐഎം പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്ന വേളയിൽ ആണ് എം സ്വരാജിന്റെ വിമർശനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here