മൂന്നാം മോദി സർക്കാരിൻ്റെ ആദ്യത്തെ കേന്ദ്ര ബജറ്റ് നാളെ. ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെൻ്റിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ ഇടം പിടിച്ചേക്കും . പ്രതിരോധം , റെയിൽ വേ , അടിസ്ഥാന സൗകര്യ വികസനം , ടൂറിസം എന്നീ മേഖലകൾക്ക് കൂടുതൽ പരിഗണന നൽകിയുള്ള ബജറ്റാകും ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിക്കുക. ബജറ്റിൽ ബീഹാറിനും ആന്ധ്രാ പ്രദേശിനും പ്രത്യേക സാമ്പത്തിക പാക്കേജുകൾ പ്രഖ്യാപിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്.
Also read:‘മഴക്കെടുതി; കേരളത്തിന് 1000 കോടിയുടെ കേന്ദ്രസഹായം അടിയന്തരമായി പ്രഖ്യാപിക്കണം’ കെ രാധാകൃഷ്ണൻ എംപി
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാൻ കഴിയാത്ത സാഹചര്യത്തിൽ ജനപ്രിയ പദ്ധതികൾ മൂന്നാം മോദി സർക്കാരിൻ്റെ ആദ്യ ബജറ്റിൽ ഇടം നേടിയേക്കും . കർഷകരേയും യുവാക്കളേയും സ്ത്രീകളേയും പാവപ്പെട്ടവരേയും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ബജറ്റിൽ ഇടം പിടിക്കും. ബജറ്റിൽ നികുതി ഇളവുകൾ പ്രതീക്ഷിക്കുന്നതോടൊപ്പം തന്നെ കിസാൻ സമ്മാൻ നിധി , ആയുഷ്മാൻ ഭാരത് എന്നീ പദ്ധതികളുടെ സഹായ ധനത്തിൻ്റെ പരിധിയും വർദ്ധിപ്പിച്ചേക്കും.
ബജറ്റ് അമൃത കാലത്തെ സുപ്രധാന ബജറ്റാണ് എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ആന്ധ്രാ പ്രദേശിനും ബീഹാറിനും പ്രത്യേക പാക്കേജ് അടക്കമുള്ള ആവശ്യങ്ങൾ സർക്കാരിന് മുമ്പാകെ ഉണ്ട്. പ്രത്യേക പദവിയെന്ന ആവശ്യം സഖ്യകക്ഷി സര്‍ക്കാരുകള്‍ ഉന്നയിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ കേന്ദ്രം എന്ത് നിലപാട് സ്വീകരിക്കുമെന്നത് ബജറ്റിലെ നിര്‍ണ്ണായക ചോദ്യമാണ്. ജിഎസ്ടി നിരക്കുകള്‍ പുനപരിശോധിക്കണമെന്ന ആവശ്യവും സര്‍ക്കാരിന് മുന്നിലുണ്ട്.
Also read:എഴുവന്തല ഉണ്ണികൃഷ്ണന്‍ സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
റിയൽ എസ്റ്റേറ്റ്, ചെറുകിട ഇടത്തരം സംരഭങ്ങൾക്ക് വേണ്ടിയുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഇടം നടും. 2047 ലേക്കുള്ള റോഡ് മാപ്പാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പറയുമ്പോൾ എന്തൊക്കെ വികസന , ജനക്ഷേമ പദ്ധതികൾ ബജറ്റിൽ ഇടം പിടിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here