കെഎസ്ആര്‍ടിസി കൊട്ടാരക്കര യൂണിറ്റില്‍ നിന്നുള്ള ആദ്യ സിഎന്‍ജി ബസ് ഗതാഗത വകുപ്പുമന്ത്രി ട്രയല്‍ റണ്‍ നടത്തി, കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്ടര്‍ ഫ്‌ലാഗ് ഓഫ് ചെയ്ത് സര്‍വീസ് ആരംഭിച്ചു.
കൊട്ടാരക്കര യൂണിറ്റിലെ RSC478 അശോക് ലൈലന്റ് ഡീസല്‍ ബസാണ് പരിവര്‍ത്തനം ചെയ്ത് സിഎന്‍ജിയിലേക്ക് മാറ്റിയിട്ടുള്ളത്. 135 കെജി ആണ് ബസിന്റെ സിഎന്‍ജി ടാങ്ക് കപ്പാസിറ്റി. ഇത് ഉപയോഗിച്ച് 450 കിലോമീറ്റര്‍ വരെ സര്‍വീസ് നടത്താനാകുന്നാണ് പ്രതീക്ഷിക്കുന്നത്. സര്‍വ്വീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി ഗണേഷ് കുമാര്‍ ബസ് ഓടിച്ച് ട്രയല്‍ റണ്‍ നടത്തുകയുണ്ടായി.
ALSO READ: മഴ മുന്നറിയിപ്പ്; തിരുവനന്തപുരം ജില്ലയിൽ ക്വാറിയിംഗ്, മൈനിംഗ്, വിനോദസഞ്ചാരം എന്നിവയ്ക്ക് നിരോധനം
കൊട്ടാരക്കര നിന്നും കിഴക്കേകോട്ടയിലേക്കാണ് സിഎന്‍ജി ബസ് സര്‍വീസ് നടത്തുക. രാവിലെ 6 30നും ഉച്ചയ്ക്ക് 01.30 നും കൊട്ടാരക്കര നിന്നും കിളിമാനൂര്‍, വെഞ്ഞാറമൂട്, പോത്തന്‍കോട്, കഴക്കൂട്ടം, ലുലു മാള്‍, ചാക്കബൈപ്പാസ്, ജനറല്‍ ഹോസ്പിറ്റല്‍, സ്റ്റാച്യു, തമ്പാനൂര്‍ വഴി കിഴക്കേകോട്ടയിലേക്കും രാവിലെ 9:50 നും വൈകിട്ട് 04.20 നും ഇതേ റൂട്ടിലൂടെ തിരികെ കൊട്ടാരക്കര യിലേക്കുമായാണ് സര്‍വീസ് .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here