ആദ്യ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകര്‍ മക്കയിലെത്തി

ആദ്യ ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകര്‍ മക്കയിലെത്തി. ഇന്ത്യയില്‍ നിന്ന് ആദ്യത്തെ സംഘത്തില്‍ എത്തിയ 1400 ഉത്തരേന്ത്യന്‍ തീര്‍ഥാടകരാണ് മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയില്‍ എത്തിയത്. ബസുകളില്‍ മക്കയില്‍ എത്തിയ ഹാജിമാര്‍ക്കുള്ള താമസം, മക്കയിലെ അസീസിയിലാണ് ഒരുക്കിയിട്ടുള്ളത്.

Also Read:ലോക കേരളസഭാ അമേരിക്കന്‍ മേഖലാ സമ്മേളനം; മുഖ്യമന്ത്രിയും സംഘവും അടുത്തയാഴ്ച അമേരിക്കയിലെത്തും

https://www.kairalinewsonline.com/pinarayi-vijayan-to-fly-to-us-next-week

എട്ടുദിവസത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് ഹാജിമാര്‍ മക്കയില്‍ എത്തിയത്. മക്കയിലെത്തുന്ന ഹാജിമാര്‍ ഉംറക്കായി ഹറമിലേക്ക് പുറപ്പെടും. മക്കയില്‍ ആദ്യമെത്തുന്ന ഹാജിമാരെ സ്വീകരിക്കാന്‍ മലയാളി സന്നദ്ധ പ്രവര്‍ത്തകര്‍ വിവിധ സംഘടനയ്ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയില്‍നിന്ന് മദീനയിലെത്തിയ ഹാജിമാര്‍, പ്രവാചക ഖബറിടവും മദീനയിലെ മറ്റു പുണ്യ കേന്ദ്രങ്ങളും സന്ദര്‍ശിച്ചി ശേഷമാണു മക്കയില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here