വനംവകുപ്പിന്റെ സംസ്ഥാനത്തെ ആദ്യ ഇന്റഗ്രേറ്റഡ് ചെക്ക്‌പോസ്റ്റ് നാടിന് സമര്‍പ്പിച്ചു. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ചെക്ക്‌പോസ്റ്റ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തൊട്ടാകെ നിര്‍മ്മിക്കുന്ന 14 സംയോജിത ചെക്ക്‌പോസ്റ്റുകളില്‍ ആധ്യത്തേതാണ് കമ്പംമെട്ടിലേത്. വനസംരക്ഷണം ഉറപ്പാക്കുക, വനകുറ്റക്യത്യങ്ങള്‍ തടയുക, വന ഉത്പന്നങ്ങളുടെ കള്ളക്കടത്ത് തടയുക, ടൂറിസ്റ്റുകള്‍ക്ക് സഹായമൊരുക്കുക, തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ചെക്ക് പോസ്റ്റുകള്‍ നിര്‍മിക്കുന്നത്.
വനശ്രീ ഇക്കോ ഷോപ്പ്, വനസംരക്ഷണത്തിനെ കുറിച്ചുള്ള സന്ദേശങ്ങള്‍ പങ്കുവെയ്ക്കുന്ന തരത്തിലുള്ള നോളഡ്ജ് സെന്റര്‍, മറ്റ് അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഇന്റഗ്രേറ്റഡ് ഫോസ്റ്ററ് ചെക്ക് പോസ്റ്റ് കോംപ്ലക്‌സാണ് കമ്പംമെട്ടില്‍ ഇന്ന് ഉദ്ഘാടനം ചെയ്തത്. ഇത്തരത്തിലുള്ള സംയോജിത ഫോറസ്റ്റ് ചെക്ക് പോസ്റ്റ് ആദ്യമായിട്ടാണ് വനംവകുപ്പ് നടപ്പിലാക്കുന്നത്.
വനശ്രീ ഇക്കോ ഷോപ്പുകള്‍ ആരംഭിക്കുന്നതു വഴി അതത് മേഖലയിലെ വനസംരക്ഷണ സമിതികളെ ശാക്തീകരിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാണം. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഓണ്‍ലൈനായാണ് ചെക്ക്‌പോസ്റ്റ് ഉദ്ഘാടനം ചെയ്തത്. ഉടുമ്പന്‍ചോല എം എല്‍ എ എംഎം മണി പ്രാദേശിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here