ശശികുമാറും ലിജോമോൾ ജോസും ഒന്നിക്കുന്ന ചിത്രം: ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറൽ

തമിഴ് നടനും സംവിധായകനുമായ ശശികുമാർ നായകനായി എത്തുന്ന ചിത്രം ‘ഫ്രീഡ’ത്തിന്റെ പുതിയ അപ്ഡേറ്റുകൾ പുറത്ത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ പുറത്തിറങ്ങി. ലിജോ മോൾ ജോസാണ് ചിത്രത്തിൽ നായിക. തമിഴ്നാട്ടിൽ ജയിൽ തകർത്ത സംഭവമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം

‘കഴുഗു’ ഫെയിം സത്യശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ശശികുമാറും ലിജോമോൾ ജോസും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കും. ‘ഫ്രീഡം’ എന്നാണ് ചിത്രത്തിന് ഔദ്യോഗികമായി പേരിട്ടിരിക്കുന്നത്. വിജയ് ഗണപതി പിക്‌ചേഴ്‌സിൻ്റെ ആദ്യ നിർമ്മാണ സംരംഭമാണ് ഈ പ്രോജക്റ്റ്. സ്വാതന്ത്ര്യ കാലഘട്ടത്തിൻ്റെ പശ്ചാത്തലത്തിൽ ഒരു പീരിയഡ് ഡ്രാമയുടെ സൂചനയാണ് പോസ്റ്ററുകൾ നൽകുന്നത്.

ALSO READ: ‘ആ സിനിമയിൽ നിന്ന് ഒഴിവാകാൻ ശ്രമിച്ചിരുന്നു, ഒന്ന് ട്രൈ ചെയ്ത് നോക്കിയപ്പോൾ ആ പാട്ട് എല്ലാവർക്കും ഇഷ്ടമായി’: സുഷിൻ ശ്യാം

1991-95 കാലഘട്ടത്തിൽ തമിഴ്‌നാട്ടിൽ നടന്ന ജയിൽ ചാട്ടത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ഇതെന്ന് സംവിധായകൻ സത്യശിവ പറഞ്ഞു. ശശികുമാറും ലിജോമോളും ശ്രീലങ്കൻ അഭയാർത്ഥികളായാണ് ചിത്രത്തിൽ എത്തുകയെന്നും കുറ്റം ചെയ്തതിന് തെറ്റായി ശിക്ഷിക്കപ്പെട്ടവരുടെ വികാരങ്ങൾ ചിത്രത്തിലൂടെ പ്രതിഫലിക്കുമെന്നും സംവിധായകൻ കൂട്ടിച്ചേർത്തു.

സംഗീത സംവിധായകനായി ജിബ്രാനും, ഛായാഗ്രഹണം എൻ.എസ്.ഉതയകുമാറും, എഡിറ്ററായി എൻ.ബി.ശ്രീകാന്ത്, കലാസംവിധാനം സി.ഉതയകുമാറും അടങ്ങുന്നതാണ് സാങ്കേതികസംഘം. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ‘ഫ്രീഡം’ ഉടൻ പുറത്തിറങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News