സിനിമാ മേഖലയിലുള്ള സ്ത്രീകള്‍ക്കെതിരായ ചൂഷണം അന്വേഷിക്കുന്നതിനായുള്ള അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ആരംഭിച്ചു; പരാതികള്‍ അന്വേഷിക്കുക നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍

സിനിമാ മേഖലയിലെ സ്ത്രീകള്‍ക്കെതിരായ ചൂഷണവും വിവിധ ലൈംഗിക ആരോപണങ്ങളും അന്വേഷിക്കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ആരംഭിച്ചു. പൊലീസ് ആസ്ഥാനത്താണ് യോഗം നടക്കുന്നത്. ഡിജിപിയുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക യോഗത്തില്‍ സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളും ആരോപണങ്ങളും പ്രത്യേക മേഖല തിരിച്ച് അന്വേഷിക്കാനാണ് തീരുമാനം.

ALSO READ: A.M.M.A യുടെ ഓഫീസിൽ നിന്ന് ഇറങ്ങി വരുമ്പോൾ മാത്രം A.M.M.A യെകുറിച്ചുള്ള ചോദ്യങ്ങൾ ചോദിച്ചാൽ മതി; മാധ്യമങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി

നാല് വനിതാ ഐപിഎസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പ്രത്യേക മേഖല തിരിച്ചായിരിക്കും അന്വേഷണങ്ങള്‍ നടക്കുക. ഉത്തര കേരളത്തിലെയും മധ്യ കേരളത്തിലെയും പരാതികള്‍ ജി. പൂങ്കുഴലിയും ഐശ്വര്യ ഡോങ്ക്‌റെയും ചേര്‍ന്ന് അന്വേഷിക്കും. അതേസമയം തെക്കന്‍ കേരളത്തിലെ കേസുകള്‍ അന്വേഷിക്കുക അജീത ബീഗവും മെറിന്‍ ജോസഫും ചേര്‍ന്നായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News