ജാർഖണ്ഡിൽ ഒന്നാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു; 64.86 % പോളിംഗ് രേഖപ്പെടുത്തി

Jharkhand Election 2024

ജാർഖണ്ഡ്‌ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒന്നാം ഘട്ടത്തിൽ വോട്ടെടുപ്പ്‌ നടക്കുന്ന 43 നിയമസഭാ മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് അവസാനിച്ചു. 64.8 6 % പോളിംഗ് രേഖപ്പെടുത്തി. 81 സീറ്റിൽ 43 മണ്ഡലങ്ങളിലേക്കാണ് ഒന്നാംഘട്ടത്തിൽ വോട്ടെടുപ്പ് നടന്നത്.

ഗുംലയിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. ഇവിടെ 52.11 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്താൻ എത്തി. മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ഭാര്യ കല്‍പ്പന സോറന്‍ എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. റാഞ്ചി മണ്ഡലത്തിലാണ് ഇരുവരും വോട്ട് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മന്ത്രിയുമായ ബന്ന ഗുപ്ത വോട്ട് രേഖപ്പെടുത്തി. ജംഷഡ്പൂര്‍ മണ്ഡലത്തിലാണ് ബന്ന ഗുപ്ത വോട്ട് രേഖപ്പെടുത്തിയത്.

ALSO READ; ഉപതെരഞ്ഞെടുപ്പ്: ചേലക്കരയില്‍ പോളിങ് 69%, വയനാട്ടില്‍ 62%: വോട്ടെടുപ്പ് സമയം അവസാനിച്ചു

ജെഎംഎം, കോൺഗ്രസ്‌, ആർജെഡി, സിപിഐ എംഎൽ എന്നീ പാർടികൾ ഉൾപ്പെടുന്ന കൂട്ടുകെട്ടും ബിജെപി, എജെഎസ്‌യു, ജെഡിയു, എൽജെപി എന്നീ കക്ഷികൾ ഉൾപ്പെടുന്ന എൻഡിഎയും തമ്മിലാണ്‌ പ്രധാന മത്സരം. ബിജെപി വോട്ടുധ്രുവീകരണം ലക്ഷ്യമിട്ടുള്ള തീവ്ര വർഗീയതയിലാണ്‌ പ്രചാരണം നടത്തിയത്. തിങ്കളാഴ്‌ചയും ആഭ്യന്തര മന്ത്രി അമിത്‌ ഷാ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ എന്നിവർ കടുത്ത വർഗീയ പരാമർശങ്ങൾ നടത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News