ജാർഖണ്ഡിൽ നാളെ തീപാറും പോരാട്ടം; ആദ്യഘട്ട വോട്ടെടുപ്പിൽ ജനവിധി തേടുന്നത് 683 സ്ഥാനാർഥികൾ, ജനവിധി 43 മണ്ഡലങ്ങളിലേക്ക്

jharkhand

ജാര്‍ഖണ്ഡിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 81 സീറ്റില്‍ 43 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് പോളിംഗ് ബൂത്തില്‍ എത്തുന്നത്. 683 സ്ഥാനാര്‍ത്ഥികളും വോട്ടെടുപ്പിൽ ജനവിധി തേടും. ഗോത്രവര്‍ഗ മേഖലയിലെ വോട്ടുകള്‍ ലക്ഷ്യമിട്ട് വര്‍ഗീയ പ്രചരണമായിരുന്നു ബിജെപി പ്രചരണത്തിലുടനീളം നടത്തിയത്.
സരായ് കെല്ല മണ്ഡലത്തില്‍ മത്സരിക്കുന്ന ചമ്പയ് സോറന്‍, റാഞ്ചി മണ്ഡലത്തില്‍ ഏറ്റുമുട്ടുന്ന വി.പി. സിങ്, മഹുവ മാജി, ജെഎംഎം നേതാവ് മിഥിലേഷ് താക്കൂര്‍, എന്നീ പ്രമുഖരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. 81 സീറ്റില്‍ 43 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് പോളിങ് ബൂത്തിലെത്തുന്നത്. 683 സ്ഥാനാര്‍ഥികള്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. സംസ്ഥാനത്തൊട്ടാകെ 15,344 പോളിങ് സ്റ്റേഷനുകളും സജ്ജമാണ്. വെസ്റ്റ് സിംഗ്ഭും, ലത്തേഹാര്‍, ലോഹര്‍ദാഗ, ഗര്‍ഹ്വ, ഗുംല എന്നീ ജില്ലകളിലായി 225 പ്രശ്‌നബാധിത ബൂത്തുകളുമുണ്ട്. ക്രമസമാധാനത്തിനായി 200 കമ്പനി സുരക്ഷാ സേനയെയും വിന്യസിച്ചു കഴിഞ്ഞു.

ALSO READ: ക്ലാസിൽ സംസാരിച്ച കുട്ടികളുടെ വായിൽ ടേപ്പൊട്ടിച്ചു: അധ്യാപികയ്‌ക്കെതിരെ വടിയെടുത്ത് തഞ്ചാവൂർ കളക്ടർ

ഏകീകൃത സിവില്‍ കോഡും, ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞുകയറ്റവും അടക്കം വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള പ്രചരണം ആയിരുന്നു ബിജെപി നടത്തിയത്. 27 ശതമാനവും ഗോത്ര മേഖലയ്ക്ക് വോട്ട് വിഹിതമുള്ള സംസ്ഥാനത്ത് ആദിവാസി മേഖലയിലേക്ക് കടന്നുകയറാനുളള ശ്രമത്തിലാണ് ബിജെപി.  അതേസമയം ഗോത്രവര്‍ഗ്ഗ മേഖലയില്‍ ഹേമന്ത് സോറനും കല്‍പ്പന സോറനും ലഭിക്കുന്ന പിന്തുണയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും അടങ്ങുന്ന ഇന്ത്യാ സഖ്യം. എന്നാല്‍ സിപിഐഎം, സിപിഐ അടക്കമുളള ബിജെപിക്കെതിരായി മതനിരപേക്ഷ കക്ഷികളെ കൂടെ നിര്‍ത്താനാകാത്തത് ഇന്ത്യാ സഖ്യത്തിന് വെല്ലുവിളിയാണ്. സിപിഐഎമ്മും സിപിഐയും സഖ്യമില്ലാതെ ഒറ്റയ്ക്ക് മത്സരരംഗത്ത് സജീവമാണ്. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ സര്‍ക്കാരുകളെ വേട്ടയാടുന്നതും ഭരണനേട്ടങ്ങളുമായി ജെഎംഎമ്മിൻ്റെ പ്രചരണവിഷയം. എന്നാല്‍ സോറന്‍ കുടുംബത്തെ പിളര്‍ത്തി, ചമ്പയ് സോറനെയും സീതാ സോറനെയും പാളയത്തിലെത്തിക്കാന്‍ കഴിഞ്ഞത് നേട്ടമായി ബിജെപിയും കണക്കുകൂട്ടുന്നു. പ്രാദേശിക സഖ്യകക്ഷികള്‍ക്ക് സ്വാധീനമുളള സംസ്ഥാനത്ത് അവരുടെ സഹായത്തോടെ ഭരണത്തിലെത്താനുളള ശ്രമത്തിലാണ് ബിജെപിയും കോണ്‍ഗ്രസും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News